Kerala

ചക്ക, മാങ്ങ, കശുമാങ്ങ; പഴവര്‍ഗങ്ങളില്‍ നിന്ന് മദ്യം, ഉല്‍പാദന യൂനിറ്റുകള്‍ക്ക് അനുമതി

പ്രാദേശികമായി ലഭിക്കുന്ന കാര്‍ഷികോല്‍പന്നങ്ങളില്‍ നിന്ന് മദ്യം നിര്‍മിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു.

ചക്ക, മാങ്ങ, കശുമാങ്ങ; പഴവര്‍ഗങ്ങളില്‍ നിന്ന് മദ്യം, ഉല്‍പാദന യൂനിറ്റുകള്‍ക്ക് അനുമതി
X

തിരുവനന്തപുരം: പഴവര്‍ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാന്‍ അനുമതി. ഉല്‍പാദന യൂനിറ്റുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി ചട്ടം നിലവില്‍ വന്നു. കേരളാ സ്‌മോള്‍ സ്‌കേല്‍ വൈനറി റൂള്‍സ് 2022 ആണ് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ഭേദഗതികള്‍ ഉള്‍പ്പെടുത്തി അംഗീകരിച്ചത്.

ഇതനുസരിച്ച് ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങളില്‍ നിന്നും ധാന്യങ്ങളൊഴികെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതിന് അനുമതി നല്‍കാനാകും. ഇതിനായി അബ്കാരി ചട്ടങ്ങളില്‍ നിയമ ഭേദഗതിക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു.

പ്രാദേശികമായി ലഭിക്കുന്ന കാര്‍ഷികോല്‍പന്നങ്ങളില്‍ നിന്ന് മദ്യം നിര്‍മിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു. നിരവധി പേര്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it