- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയില്‍
പോലിസ്അന്വേഷണം തൃപ്തികരമല്ലെന്നും സ്വതന്ത്രവും വിശദവുമായ അന്വേഷണത്തിന്റെ സിബിഐയെ ചുമതലപ്പെടുത്തണമെന്നും പ്രദീപിന്റെ മാതാവ് വസന്തകുമാരി സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു
കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് വസന്തകുമാരി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. പോലിസ് അന്വേഷണം തൃപ്തികരമല്ലെന്നും സ്വതന്ത്രവും വിശദവുമായ അന്വേഷണത്തിന്റെ സിബിഐയെ ചുമതലപ്പെടുത്തണമെന്നു ഹരജിയില്‍ പറയുന്നു. പ്രദീപിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും മകന് ഭീഷണി ഉണ്ടായിരുന്നെന്നും വസന്തകുമാരി ഹരജിയില്‍ പറയുന്നു.
പ്രദീപിന്റെ കൊലപാതികളെ രക്ഷിക്കാന്‍ പോലിസ് ശ്രമിക്കുകയാണെന്ന് അമ്മ ആരോപിച്ചു. നിരവധി ഭീഷണികള്‍ നേരിട്ടിരുന്ന പ്രദീപിനെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റെയും ആക്ഷന്‍ കൗണ്‍സിലിന്റെയും ആരോപണം.ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച പ്രദീപിന്റെ അപകട മരണം നടന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും അപകടം എങ്ങനെ നടന്നുവെന്നതിനെ പറ്റി വ്യക്തത വന്നിട്ടില്ല.
ഓഫീസില്‍ നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് ടിപ്പര്‍ ലോറിയിടിച്ച് പ്രദീപ് മരിക്കുന്നത്. ഡിസംബര്‍ 14ന് വൈകുന്നേരം കാരയ്ക്കാപമണ്ഡപത്തായിരുന്നു അപകടം. സിറ്റി പോലിസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.കേസില്‍ ടിപ്പര്‍ ലോറി ഡ്രൈവറര്‍ ജോയിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ടിപ്പര്‍ ഡ്രൈവര്‍ക്കോ ഉടമയ്ക്കോ ഗൂഢാലോചനയൊന്നും ഉണ്ടായിരുന്നില്ലെന്ന പോലിസ് വിശദീകരണം ശരിയല്ലെന്നു ഹരജിക്കാരി ആരോപിച്ചു.
RELATED STORIES
വഖ്ഫ് ഭൂമിയില് നിര്മിച്ച ക്ഷേത്രങ്ങള് മാറ്റില്ല: കര്ണാടക...
18 Dec 2024 4:38 PM GMTസഹോദരനെ വെട്ടിക്കൊന്നു
18 Dec 2024 4:14 PM GMTമുംബൈയിലെ ബോട്ടപകടത്തില് മരണം പതിമൂന്നായി; മരിച്ചവരില് മൂന്നു പേര്...
18 Dec 2024 3:17 PM GMTചെറിയ കുപ്പികളിലെ വെളിച്ചെണ്ണയും ഭക്ഷ്യവസ്തു; ജിഎസ്ടി കുറക്കണം:...
18 Dec 2024 3:13 PM GMTമൂന്നുവയസുകാരിയെ പീഡിപ്പിച്ച ഒമ്പതുവയസുകാരന് പിടിയില്; സാമൂഹിക...
18 Dec 2024 2:38 PM GMTബാങ്കിന്റെ ഭിത്തി തുരന്ന് മോഷണം; 40 ലക്ഷം രൂപയുടെ ആഭരണങ്ങള്...
18 Dec 2024 2:17 PM GMT