- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുന്‍സിഫ്- മജിസ്ട്രേറ്റ് തിരഞ്ഞെടുപ്പിന് അപേക്ഷിക്കാം; 45 ഒഴിവുകള്‍, ശമ്പളം 27,000- 44,770 രൂപ
45 ഒഴിവുകളാണ് ആകെയുള്ളത്. ശമ്പളനിരക്ക് 27,000- 44,770 രൂപ. റഗുലര്‍, എന്‍സിഎ നിയമനമാണ്. റഗുലര്‍ വിഭാഗത്തില്‍ 37 ഒഴിവുകളും എന്‍സിഎ വിഭാഗത്തില്‍ എട്ട് ഒഴിവുകളുമാണുള്ളത്. നേരിട്ടും തസ്തികമാറ്റം വഴിയുമാണ് (ട്രാന്‍സ്ഫര്‍) തിരഞ്ഞെടുപ്പ്.
തിരുവനന്തപുരം: കേരള ജുഡീഷ്യല്‍ സര്‍വീസില്‍ മുന്‍സിഫ്- മജിസ്ട്രേറ്റ് തസ്തികയിലെ തിരഞ്ഞെടുപ്പിന് അപേക്ഷിക്കാം. 45 ഒഴിവുകളാണ് ആകെയുള്ളത്. ശമ്പളനിരക്ക് 27,000- 44,770 രൂപ. റഗുലര്‍, എന്‍സിഎ നിയമനമാണ്. റഗുലര്‍ വിഭാഗത്തില്‍ 37 ഒഴിവുകളും എന്‍സിഎ വിഭാഗത്തില്‍ എട്ട് ഒഴിവുകളുമാണുള്ളത്. നേരിട്ടും തസ്തികമാറ്റം വഴിയുമാണ് (ട്രാന്‍സ്ഫര്‍) തിരഞ്ഞെടുപ്പ്. കേരള ജൂഡീഷ്യല്‍ സര്‍വീസ് പരീക്ഷയെഴുതി റാങ്ക് നേടണം. യോഗ്യത: അഭിഭാഷകരായി എന്‍ റോള്‍ ചെയ്യുന്നതിന് ഇന്ത്യന്‍ ബാര്‍ കൗണ്‍സില്‍ അംഗീകരിച്ച നിയമബിരുദമുണ്ടായിരിക്കണം. 2019 ജനുവരി ഒന്നിന് 35 വയസ് കവിയരുത്. പട്ടികജാതി- വര്‍ഗക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഒബിസിക്കാര്‍ക്ക് മൂന്നുവര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്.
ട്രാന്‍സ്ഫര്‍ മുഖേനയുള്ള നിയമനത്തിന് അംഗീകൃത നിയമബിരുദമുള്ള സംസ്ഥാന സര്‍വീസിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ (ഗ്രേഡ് 1x11), ഹൈക്കോടതിയിലെ അസിസ്റ്റന്റ് രജിസ്ട്രാര്‍, സെക്ഷന്‍ ഓഫിസര്‍, ലൈബ്രേറിയന്‍, ചീഫ് ജസ്റ്റിസിന്റെ പേഴ്സനല്‍ അസിസ്റ്റന്റ്, കോര്‍ട്ട് ഓഫിസര്‍, അഡ്വക്കറ്റ് ജനറല്‍ ഓഫിസിലെ അണ്ടര്‍ സെക്രട്ടറി, സെക്ഷന്‍ ഓഫിസര്‍, ലൈബ്രേറിയന്‍, ഗവ. സെക്രട്ടേറിയറ്റിലെ ലോ ഡിപ്പാര്‍ട്ട്മെന്റിലെ സെക്ഷന്‍ ഓഫിസര്‍, ജില്ലാ കോടതി അനുബന്ധസ്ഥാപനങ്ങളിലെ ശിരസ്തദാര്‍, ഗവ. ലോ കോളജിലെ ഫുള്‍ടൈം അസിസ്റ്റന്റ് പ്രഫസര്‍, കുടുംബകോടതിയിലെ പ്രിന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍ മുതലായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫീസ് 1,000 രൂപ. എസ്സി/എസ്ടി തൊഴില്‍രഹിതരായ ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല. അപേക്ഷ ഓണ്‍ലൈനായി www.hckrecrutiment.nic.in ല്‍ സമര്‍പ്പിക്കാം. വിവിധ ഘടകങ്ങളിലായി മാര്‍ച്ച് 11 നകം അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാക്കണം. ആദ്യഘട്ടം അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി- ഫെബ്രുവരി 28. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും വെബ്സൈറ്റ് കാണുക. ഫോണ്‍: 0484-2562235.
RELATED STORIES
പൂച്ചയെ കണ്ട് ഡ്രൈവര്‍ ബസ് വെട്ടിച്ചു; സ്ത്രീക്ക് ദാരുണാന്ത്യം
29 Dec 2024 8:00 AM GMTആദിവാസി സ്ത്രീകളെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച് ഹിന്ദുത്വര്‍
29 Dec 2024 6:44 AM GMTകുഴല്‍ക്കിണറില്‍ വീണ 10 വയസുകാരനെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍...
29 Dec 2024 4:59 AM GMTബിജെപി ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഭീഷണി: അഖിലേഷ് യാദവ്
29 Dec 2024 4:44 AM GMTലാൻഡിങ്ങിനിടെ വിമാനത്തിന് തീപിടിച്ച് 29 മരണം
29 Dec 2024 4:32 AM GMTമേഘാലയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ കയറി ജയ് ശ്രീറാം വിളിച്ച് വീഡിയോ...
28 Dec 2024 5:22 PM GMT