- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സുരേഷ് ഗോപിയെ അനുഗ്രഹിച്ചുള്ള പത്മഭൂഷണ്‍ വേണ്ടെന്ന് കലാമണ്ഡലം ഗോപിയുടെ മകന്‍; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു
തൃശ്ശൂര്‍: ബന്ധം മുതലെടുത്ത് പലരും സുരേഷ് ഗോപിക്ക് വേണ്ടി തന്റെ പിതാവിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി കലാമണ്ഡലം ഗോപി ആശാന്റെ മകന്‍ രഘുരാജ്. ഫെയ്സ്ബുക്കിലൂടെ അദ്ദേഹം നടത്തിയ പ്രതികരണം വലിയ ചര്‍ച്ചയായതിനെ തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചു. സുരേഷ് ഗോപിക്ക് അനുഗ്രഹം നല്‍കണമെന്ന് പറഞ്ഞ് പ്രശസ്തനായ ഒരു ഡോക്ടര്‍ ബന്ധപ്പെട്ടു, നിരസിച്ചപ്പോള്‍ പത്മഭൂഷണ്‍ വാഗ്ദാനം ചെയ്തു. അങ്ങനെയുള്ള പത്മഭൂഷണ്‍ വേണ്ടെന്ന് തന്റെ പിതാവ് പറഞ്ഞതായും രുഘുരാജ് ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാന്‍ മാത്രമാണ് തന്റെ പോസ്റ്റെന്നും ചര്‍ച്ച അവസാനിപ്പിക്കണമെന്നും പിന്നീട് അദ്ദേഹം പ്രതികരിച്ചു.
സുരേഷ് ഗോപിക്ക് വേണ്ടി പല വി.ഐപികളും പിതാവിനെ സ്വാധീനിക്കാന്‍ നോക്കുന്നു.ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക. വെറുതെ ഉള്ള സ്നേഹവും ബഹുമാനവും കളയരുത്. പലരും സ്നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്.എല്ലാവര്‍ക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല അത് നെഞ്ചില്‍ ആഴ്ന്നിറങ്ങിയതാണ്.നിങ്ങളോടുള്ള ബഹുമാനം മുതലാക്കാന്‍ നോക്കരുത്.( പ്രശസ്തനായ ഒരു ഡോക്ടര്‍ പിതാവിനെ വിളിച്ചിട്ട് പറയുന്നു നാളെ അങ്ങോട്ടു വരുന്നുന്നുണ്ട് സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന്. പിതാവിന് മറുത്തൊന്നും പറയാന്‍ പറ്റാത്ത ഡോക്ടര്‍. പിതാവ് എന്നോട് പറഞ്ഞോളാന്‍ പറഞ്ഞു ഞാന്‍ സാറെ വിളിച്ചു പറഞ്ഞു.എന്നോട് നിങ്ങളാരാ പറയാന്‍ അസുഖം വന്നപ്പോള്‍ ഞാനെ ഉണ്ടായുള്ളൂന്ന്.ഞാന്‍ പറഞ്ഞു. അത് മുതലെടുക്കാന്‍ വരരുതെന്ന്.അത് ആശാന്‍ പറയട്ടെന്ന്. അവസാനം പിതാവ് വിളിച്ചു പറഞ്ഞു വരണ്ടെന്ന്. അപ്പോള്‍ ഡോക്ടര്‍ ആശാന് പത്മഭൂഷണ്‍ കിട്ടണ്ടേന്ന്. പിതാവ് അങ്ങനെ എനിക്ക് കിട്ടണ്ടെന്ന്) ഇനിയും ആരും ബിജെപിക്കും, കോണ്‍ഗ്രസിനും വേണ്ടി ഈ വീട്ടില്‍ കേറി സഹായിക്കേണ്ട ഇത് ഒരു അപേക്ഷയായി കുട്ടിയാല്‍ മതി.
എന്നാല്‍ പോസ്റ്റില്‍ പറഞ്ഞ കാര്യവുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും പാര്‍ട്ടി കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വ്യക്തമാക്കി.
RELATED STORIES
ഔറംഗബാദ് ഈസ്റ്റ്; റെക്കോഡ് ലീഡുമായി എഐഎംഐഎമ്മിന്റെ ഇംതിയാസ് ജലീല്‍...
23 Nov 2024 8:36 AM GMTപഞ്ചാബ് ഉപതിരഞ്ഞെടുപ്പ്; എഎപി മൂന്ന് സീറ്റില്‍ മുന്നില്‍; ഒരിടത്ത്...
23 Nov 2024 8:24 AM GMTമഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ബാബ സിദ്ദിഖിയുടെ മകന്‍ സീഷാന്‍ സിദ്ദിഖി ഏറെ...
23 Nov 2024 7:25 AM GMTജാര്‍ഖണ്ഡില്‍ കേവല ഭൂരിപക്ഷം കടന്ന് ഇന്ത്യ മുന്നണി
23 Nov 2024 5:34 AM GMTജാര്‍ഖണ്ഡില്‍ ലീഡ് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്
23 Nov 2024 5:05 AM GMTമഹാരാഷ്ട്രയില്‍ വന്‍കുതിപ്പുമായി ബിജെപി സഖ്യം; ജാര്‍ഖണ്ഡില്‍ ഇന്ത്യാ...
23 Nov 2024 4:45 AM GMT