Kerala

മാവോവാദി വധത്തിൽ പോ​ലി​സി​നെ പി​ന്തു​ണ​യ്ക്കാ​ൻ സി​പി​ഐ​ക്ക് ബാ​ധ്യ​ത​യില്ല: കാനം

ഉ​ന്മൂ​ല​ന​ സി​ദ്ധാ​ന്ത​മാ​ണ് മാ​വോ​വാദി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. അ​തു​ത​ന്നെ പോ​ലിസും പി​ന്തു​ട​രു​ന്ന​ത് ശ​രി​യ​ല്ല.

മാവോവാദി വധത്തിൽ പോ​ലി​സി​നെ പി​ന്തു​ണ​യ്ക്കാ​ൻ സി​പി​ഐ​ക്ക് ബാ​ധ്യ​ത​യില്ല: കാനം
X

തി​രു​വ​ന​ന്ത​പു​രം: മഞ്ചക്കണ്ടിയിൽ മാവോവാദികളെ വെ​ടി​വ​ച്ചു കൊ​ന്ന സം​ഭ​വ​ത്തി​ൽ പോ​ലി​സി​നെ പി​ന്തു​ണ​യ്ക്കാ​ൻ സി​പി​ഐ​ക്ക് ബാ​ധ്യ​ത​യി​ല്ലെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. മാ​വോ​വാദി​ക​ളെ അ​നു​കൂ​ലി​ക്കു​ന്ന പാ​ർ​ട്ടി​യ​ല്ല സി​പി​ഐ​യെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഉ​ന്മൂ​ല​ന​ സി​ദ്ധാ​ന്ത​മാ​ണ് മാ​വോ​വാദി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. അ​തു​ത​ന്നെ പോ​ലിസും പി​ന്തു​ട​രു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

മാ​വോ​വാദി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്ന​തു വ്യാ​ജ ഏ​റ്റു​മു​ട്ട​ലാ​ണെ​ന്ന വാ​ദ​ത്തി​ൽ സി​പി​ഐ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മർദ്ദത്തിലാണ്. പോ​ലി​സ് വെടിവെച്ചതിനെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സും പി​ന്തു​ണ​ച്ച​തോ​ടെ വി​ഷ​യം സി​പി​എ​മ്മും സി​പി​ഐ​യും ത​മ്മി​ലു​ള്ള പ​ര​സ്യ​ പോരിലേക്ക് എത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it