Kerala

പാലത്തായി പീഡനം: ക്രൈംബ്രാഞ്ചിന്റെ മെല്ലെപ്പോക്ക് കേസ് അട്ടിമറിക്കാനുള്ള ശ്രമം- വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് ഇത്രയുംനാള്‍ കഴിഞ്ഞിട്ടും കേസുമായി ബന്ധപ്പെട്ട് യാതൊരു നടപടിക്രമങ്ങളുമുണ്ടായിട്ടില്ല.

പാലത്തായി പീഡനം: ക്രൈംബ്രാഞ്ചിന്റെ മെല്ലെപ്പോക്ക് കേസ് അട്ടിമറിക്കാനുള്ള ശ്രമം- വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്
X

കണ്ണൂര്‍: പാലത്തതായി പീഡനക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് ആറാഴ്ച പിന്നിട്ടിട്ടും കേസില്‍ യാതൊരു ചലനവുമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ക്രൈംബ്രാഞ്ചിന്റെ ഈ മെല്ലെപ്പോക്ക് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അതിനെതിരേ ശക്തമായ പ്രതിഷേധങ്ങളുണ്ടാവേണ്ടതുണ്ടെന്നും വിമന്‍ ഇന്ത്യ മൂവ്‌മെന്റ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഫാസില നിസാര്‍. ഈ കേസില്‍ ആദ്യഘട്ടം മുതല്‍ അധികാരികള്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്.


ജനങ്ങളുടെ ശക്തമായ ആരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവിലാണ് പോലിസിന്റെ കണ്‍മുന്നില്‍ സൈ്വര്യജീവിതം നയിക്കുന്ന പ്രതി പത്മരാജനെ അറസ്റ്റുചെയ്യുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവന്നത്. പ്രതിയും ബിജെപി നേതാവുമായ പത്മരാജന്‍ ഒളിവില്‍ കഴിഞ്ഞത് യുവമോര്‍ച്ചാ നേതാവിന്റെ വീട്ടിലാണെന്നും പ്രതി മറ്റുപലര്‍ക്കും കുട്ടിയെ കാഴ്ചവച്ചിട്ടുണ്ടെന്നുമുള്ള വാര്‍ത്തകള്‍ വീണ്ടും പ്രതിഷേധങ്ങള്‍ക്കിടയാക്കി. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. എന്നാല്‍, ജനങ്ങളെ വിഡ്ഢികളാക്കുകയാണ് നിയമപാലകര്‍ ചെയ്തത്.

ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് ഇത്രയുംനാള്‍ കഴിഞ്ഞിട്ടും കേസുമായി ബന്ധപ്പെട്ട് യാതൊരു നടപടിക്രമങ്ങളുമുണ്ടായിട്ടില്ല. ഇതിന് പിന്നില്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ്. ഈ സാഹചര്യത്തില്‍ പാലത്തായി പീഡനം നമ്മള്‍ മറവിക്ക് വിട്ടുകൊടുക്കാന്‍ സമ്മതിക്കരുതെന്നും വരുംദിവസങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങളുണ്ടാവേണ്ടത് അനിവാര്യമാണെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ശിക്ഷ ഉറപ്പാക്കുന്നതുവരെ സമരരംഗത്തുനിന്ന് പിന്നോട്ടുപോവരുതെന്നും ജില്ലാ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it