Kerala

ഏകീകൃത കുര്‍ബാന: സമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെസിബിസി

സഭ ഔദ്യോഗികമായിനല്‍കുന്ന നിര്‍ദ്ദേശങ്ങളുംപഠനങ്ങളും ഉള്‍ക്കൊള്ളുവാനും അവ നടപ്പില്‍ വരുത്തുവാനുമാണ് സഭാതനയര്‍ ശ്രമിക്കേണ്ടത്.അതിനുപകരം സഭയിലും സമൂഹത്തിലും ഉതപ്പ് നല്‍കുന്ന തരത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കുന്നത് അഭികാമ്യമല്ല.

ഏകീകൃത കുര്‍ബാന: സമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെസിബിസി
X

കൊച്ചി: ഏകീകൃത കുര്‍ബ്ബാന നടപ്പാക്കണമെന്ന സീറോമലബാര്‍ സഭാ സിനഡിന്റെ നിര്‍ദ്ദേശത്തെ നിരാകരിച്ചുകൊണ്ടുള്ള പ്രതിഷേധം സമൂഹത്തില്‍ ക്രമസമാധാനഭംഗം വരുത്താന്‍ ഇടയാക്കരുതെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെസിബിസി).

സഭാതനയരുടെ വ്യത്യസ്തമായ അഭിപ്രായങ്ങളെ മാനിക്കുന്നതാണ് സഭയുടെ നയം. അതുകൊണ്ട്തന്നെ അവയൊക്കെ ഔദ്യോഗിക വേദികളില്‍ നിരന്തരചര്‍ച്ചയാക്കാറുണ്ട്. എന്നിരുന്നാലും, അത്യന്തികമായി സഭ ഔദ്യോഗികമായിനല്‍കുന്ന നിര്‍ദ്ദേശങ്ങളുംപഠനങ്ങളും ഉള്‍ക്കൊള്ളുവാനും അവ നടപ്പില്‍ വരുത്തുവാനുമാണ് സഭാതനയര്‍ ശ്രമിക്കേണ്ടത്.അതിനുപകരം സഭയിലും സമൂഹത്തിലും ഉതപ്പ് നല്‍കുന്ന തരത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കുന്നത് അഭികാമ്യമല്ലെന്നും കെസിബിസി വ്യക്തമാക്കി.

പരാതികള്‍ക്ക് സഭാപരമായ നടപടിക്രമങ്ങള്‍ നിലവിലുണ്ട്. അതിനാല്‍ വിവേകത്തോടെ പ്രവര്‍ത്തിക്കാനും, സഭ അവഹേളിതയാകുന്ന സന്ദര്‍ഭങ്ങളെ ഇല്ലാതാക്കാനും വിശ്വാസിസമൂഹം ജാഗ്രതയോടെവര്‍ത്തിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it