- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബഫര്സോണ് : സര്ക്കാര് സമീപനത്തിലെ ആത്മാര്ഥത സംശയകരം: കെസിബിസി
സുപ്രീംകോടതി ഉത്തരവിനെതിരെ ജൂലൈ ആറിന് നിയമസഭ അംഗീകരിച്ച പ്രമേയവുമായി സര്ക്കാര് മുന്നോട്ടുപോകുന്നു എന്ന് പറയുമ്പോഴും, 2019ല് എക്കോ സെന്സിറ്റീവ് സോണ് സംബന്ധിച്ച മന്ത്രിസഭാ തീരുമാനം പിന്വലിക്കാത്തതും, പ്രായോഗിക നടപടികള് സ്വീകരിച്ച് യുദ്ധകാലാടിസ്ഥാനത്തില് മുന്നോട്ടുപോകാന് സര്ക്കാര് വൈമനസ്യം പുലര്ത്തുന്നതും പ്രതിഷേധാത്മകമാണ്
കൊച്ചി: ബഫര്സോണ് വിഷയത്തില് സര്ക്കാര് സമീപനത്തിലെ ആത്മാര്ഥത സംശയനീയമാണെന്ന് കേരള കത്തോലിക്ക മെത്രാന് സമിതി(കെസിബിസി).സുപ്രീംകോടതി ഉത്തരവിനെതിരെ ജൂലൈ ആറിന് നിയമസഭ അംഗീകരിച്ച പ്രമേയവുമായി സര്ക്കാര് മുന്നോട്ടുപോകുന്നു എന്ന് പറയുമ്പോഴും, 2019ല് എക്കോ സെന്സിറ്റീവ് സോണ് സംബന്ധിച്ച മന്ത്രിസഭാ തീരുമാനം പിന്വലിക്കാത്തതും, പ്രായോഗിക നടപടികള് സ്വീകരിച്ച് യുദ്ധകാലാടിസ്ഥാനത്തില് മുന്നോട്ടുപോകാന് സര്ക്കാര് വൈമനസ്യം പുലര്ത്തുന്നതും പ്രതിഷേധാത്മകമാണെന്ന് കെസിബിസി പറഞ്ഞു.
ബഫര്സോണ് വിഷയത്തില് ജൂണ് മൂന്നിലെ സുപ്രീം കോടതി ഉത്തരവില് സര്ക്കാര് സ്വീകരിക്കുന്ന നിലപാടുകള് വ്യക്തവും കൃത്യവും ആയിരിക്കണം. ജാതിമത ഭേദമന്യേ അനേകലക്ഷങ്ങള് കടുത്ത ആശങ്കയില് അകപ്പെട്ടിരിക്കുന്ന ഈ ഘട്ടത്തില് സര്ക്കാര് തീരുമാനങ്ങളും നയങ്ങളും വ്യക്തതയോടെ അറിയാന് ജനങ്ങള്ക്ക് അവകാശമുണ്ടെന്നും കെസിബിസി ആവശ്യപ്പെട്ടു.സംരക്ഷിത വനമേഖലകള്ക്ക് ചുറ്റും ഒരു കിലോമീറ്റര് വരെ എക്കോ സെന്സിറ്റിവ് സോണ് ആകാം എന്ന് തീരുമാനിച്ച് കേരളസര്ക്കാര് 2019 ഒക്ടോബറില് പുറപ്പെടുവിച്ച ഉത്തരവ് പിന്വലിക്കാത്തപക്ഷം സുപ്രീംകോടതിയില് നല്കാനിരിക്കുന്ന പുനപരിശോധനാ ഹര്ജിയും സിഇസി യില് നല്കുന്ന അപ്പീലുമടക്കം തള്ളപ്പെടാനുള്ള സാധ്യതയുണ്ട്എന്നതിനാല് ആ തീരുമാനം തിരുത്താന് സര്ക്കാര് തയ്യാറാകണം.
ജൂണിലെ സുപ്രീംകോടതി വിധിയില് നിര്ദേശിച്ചിരിക്കുന്നപ്രകാരം നിലവിലെ ബഫര് സോണ് പ്രഖ്യാപനം എത്രത്തോളം പൗരന്മാര്ക്ക് ദോഷകരമാണ് എന്നുള്ളതിന്റെ വിശദമായ റിപ്പോര്ട്ട് തയ്യാറാക്കി അപ്പീല് നല്കാന് ആവശ്യമായ നടപടികള് സര്ക്കാര് ഉടന് സ്വീകരിക്കേണ്ടതാണ്.അതോടൊപ്പം തന്നെ, ഇപ്പോഴുള്ള വനാതിര്ത്തികള് ബഫര്സോണിന്റെ അതിര്ത്തിയായി പുനര്നിര്ണ്ണയിച്ച്, വന്യജീവി സങ്കേതങ്ങളുടെ അതിര്ത്തി ഒരു കിലോമീറ്റര് ഉള്ളിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നടപടികളും സര്ക്കാര് എടുക്കണം.വിഷയത്തില് ഏറ്റവും ക്രിയാത്മകമായ നിലപാടുകളും നടപടിക്രമങ്ങളും അടിയന്തിരമായി സ്വീകരിച്ച് ഈ പ്രതിസന്ധിക്ക് താമസംവിനാ പരിഹാരം കണ്ടെത്തണമെന്നും കെസിബിസി നേതൃത്വം സംസ്ഥാനസര്ക്കാരിനോട് ആവശ്യപ്പെട്ടു
RELATED STORIES
അയ്യപ്പ ഭക്തര് വാവര് പള്ളിയില് പോകരുത്: ബിജെപി എംഎല്എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന് എന് പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്ഡര്-ഗവാസ്കര് ട്രോഫി; ഓസിസിന്റെ അതേ നാണയത്തില് തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില് കാലുകുത്തിയാല് ബെഞ്ചമിന് നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMT