- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റോം വലിയ മെത്രാപ്പോലീത്ത ദൈവികതയും മാനുഷികതയും നിറഞ്ഞുനിന്ന സഭാശ്രേഷ്ഠന്‍: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
സാഹോദര്യവും കാരുണ്യവും നിറഞ്ഞ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വഴി അനേകര്‍ക്കു സംരക്ഷണവും ആശ്വാസവും നല്‍കി.ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ഉന്നതരും സാധാരണക്കാരുമായ എല്ലാ മനുഷ്യര്‍ക്കും അദ്ദേഹം സ്വീകാര്യനായിരുന്നു

കൊച്ചി: ദൈവികതയും മാനുഷികതയും നിറഞ്ഞുനിന്ന സഭാശ്രേഷ്ഠനായിരുന്നു അന്തരിച്ച ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റോം വലിയ മെത്രാപ്പോലീത്തയെന്ന് കെസിബിസി പ്രസിഡന്റും ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ കേരള ചെയര്‍മാനും സീറോ മലബാര്‍ സഭാ അധ്യക്ഷനുമായി കര്‍ദിിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി.കരുത്താര്‍ന്ന സുവിശേഷപ്രസംഗങ്ങളിലൂടെ അദ്‌ദേഹം അനേകായിരങ്ങളെ ദൈവത്തിലേക്കും മനുഷ്യസേവനത്തിലേക്കും ആനയിച്ചു.സാഹോദര്യവും കാരുണ്യവും നിറഞ്ഞ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വഴി അനേകര്‍ക്കു സംരക്ഷണവും ആശ്വാസവും നല്‍കി.
ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ഉന്നതരും സാധാരണക്കാരുമായ എല്ലാ മനുഷ്യര്‍ക്കും അദ്ദേഹം സ്വീകാര്യനായിരുന്നു. നര്‍മ്മംകലര്‍ന്ന സംഭാഷണങ്ങള്‍ അദ്‌ദേഹത്തിന്റെ സദസുകളെ സന്തോഷഭരിതമാക്കി.ഫലിതങ്ങളിലൂടെയുള്ള ജീവിതഗന്ധിയായ സന്ദേശങ്ങള്‍ ജനങ്ങള്‍ക്കു ഹൃദയാവര്‍ജകമായെന്നു മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു.ഏല്ലാ വിഭാഗം ജനങ്ങളെയും ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന വലിയ മെത്രാപ്പോലീത്ത സഭൈക്യരംഗത്തും സജീവമായിരുന്നു. വൈദികമേലധ്യക്ഷന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അദ്ദേഹം മാതൃകയായിരുന്നു.ജനഹൃദയങ്ങളില്‍ ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റോം തിരുമേനിക്ക് എന്നും സ്ഥാനമുണ്ടായിരിക്കുമെന്നും കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി.
RELATED STORIES
കുട്ടികളെ പഠിപ്പിക്കാന്‍ ആടിന്റെ തലച്ചോര്‍ ക്ലാസില്‍ കൊണ്ടുവന്ന...
28 Jun 2025 1:34 PM GMTമെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ മുടങ്ങിയതായി വിവരം ലഭിച്ചിട്ടില്ല;...
28 Jun 2025 1:13 PM GMTപരാഗ് ജയിന് റോ മേധാവി
28 Jun 2025 12:59 PM GMTപേവിഷബാധ; സ്കൂള്‍ അസംബ്ലികളില്‍ ബോധവത്ക്കരണം തിങ്കളാഴ്ച
28 Jun 2025 12:51 PM GMT'നിങ്ങളെ വാസക്ടമിക്ക് കൊണ്ടുപോകുകയാണ്, നിങ്ങളുടെ ആളുകള്‍ കൂടുതല്‍...
28 Jun 2025 11:33 AM GMTമുഹര്‍റം ആഘോഷം: സംഭലില്‍ 900 പേരെ കരുതല്‍ തടങ്കലിലാക്കി
28 Jun 2025 11:29 AM GMT