- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആര്‍എസ്എസ് പിന്തുണ തേടിയെന്ന പ്രചാരണം അടിസ്ഥാന രഹിതം: കെസിവൈഎം
ലൂസി കളപ്പുരക്കലിനെ മഠത്തില്‍ നിന്ന് ഇറക്കി വിടാന്‍ നിയമതടസ്സങ്ങള്‍ ഇല്ല. ഒരു സ്ത്രീ എന്ന പരിഗണന നല്കി അവരെ സംരക്ഷിക്കുകയാണെന്നും കെസിവൈഎം വ്യക്തമാക്കി.

മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരേ ആര്‍എസ്എസ് പിന്തുണ തേടിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കെസിവൈഎം. കാരക്കാമല വിഷയത്തില്‍ കൃത്യമായ അന്വേഷണം നടക്കുകയും സത്യം പുറത്ത് കൊണ്ടുവരികയും ചെയ്യണമെന്നാണ് സംഘടനയുടെ ആവശ്യമെന്ന് കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ബിബിന്‍ ചെമ്പക്കര അറിയിച്ചു.
ലൂസി കളപ്പുര നിരന്തരമായി തന്റെ ജീവനും ജീവിതത്തിനും ഭീഷണി ഉണ്ടെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ അവര്‍ക്ക് വേണ്ട സുരക്ഷ ഉറപ്പു വരുത്തേണ്ടതുണ്ട്. നിലവില്‍ അവര്‍ക്ക് പിന്തുണ നല്കുന്ന സംഘടനകള്‍ വ്യക്തികള്‍ ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ എന്നിവ പരിശോധിച്ചാല്‍ സഭാ സ്നേഹം കൊണ്ടോ വിശ്വാസം കൊണ്ടോ അല്ല, മറിച്ച് മറ്റ് പല മുതലെടുപ്പുകളും ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നത് വ്യക്തമാണെന്നും കെസിവൈഎം ആരോപിച്ചു. ഇവയില്‍ ചില സംഘടനകള്‍ക്കെങ്കിലും തീവ്രവാദ സ്വഭാവമുള്ളതാണെന്നതും സംശയാസ്പദമാണെന്നും ഈ സാഹചര്യങ്ങളെ മുന്‍ നിര്‍ത്തി ലൂസി കളപ്പുരയുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക് അവരെ മാറ്റി പാര്‍പ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കാരക്കാമലയില്‍ ലൂസി കളപ്പുരയും കൂട്ടരും നടത്തുന്ന സംഭവ വികാസങ്ങളെല്ലാം തന്നെ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാകുന്നതാണ്.സഭയുടെ എല്ലാ വിധികളും ലൂസി കളപ്പുരയ്ക്ക് എതിരാണ്. നിലവില്‍ അവരെ മഠത്തില്‍ നിന്ന് ഇറക്കി വിടാന്‍ നിയമതടസ്സങ്ങള്‍ യാതൊന്നും ഇല്ല. എന്നിരുന്നാലും ഒരു സ്ത്രീ എന്ന പരിഗണന നല്കി കൊണ്ട് താമസിക്കാന്‍ ഇടവും കഴിക്കാന്‍ ഭക്ഷണവും മറ്റ് സൗകര്യങ്ങളും നല്കി അവരെ സംരക്ഷിക്കുകയാണ്.
കത്തോലിക്ക സഭക്കെതിരെ അടുത്ത കാലത്ത് നടക്കുന്ന വ്യാജ പ്രചരണങ്ങളില്‍ പല സംഘടനകളുടെയും സാന്നിധ്യമുണ്ട്. ലൂസി കളപ്പുരയുടെ സമരങ്ങള്‍ക്കടക്കം ഫണ്ട് നല്കുന്നതില് ഇതേ പുറം ശക്തികളുടെയും സംഘടനകളുടെയും ഇടപെടലുകള്‍ ഉണ്ടോ എന്നുമുള്ള സംശയം സംഘടനക്കുണ്ട്. ലൂസി കളപ്പുര മാത്രമല്ല ആ മഠത്തില്‍ താമസിക്കുന്ന മറ്റ് കന്യാസ്ത്രീകള്‍ക്കും നിലവില്‍ ജീവനു ഭീഷണിയുണ്ട്. ലൂസി കളപ്പുരയെ ആരെങ്കിലും അപായപ്പെടുത്താന്‍ ശ്രമിക്കുകയോ അത് കത്തോലിക്ക സഭക്കെതിരെ എളുപ്പത്തില്‍ തിരിച്ചുവിടാനുമുള്ള ഗൂഢതന്ത്രങ്ങള്‍ നടത്തുകയോ ചെയ്യാനുള്ള സാധ്യതകള്‍ ഉണ്ടെന്നും കെസിവൈഎം മാനന്തവാടി രൂപതാ പ്രസിഡന്റ് ബിബിന്‍ ചെമ്പക്കര പറഞ്ഞു.
RELATED STORIES
കലാകാരന്മാരെ ആക്രമിക്കാൻ വർഗീയവാദികൾക്കു സാധിക്കുന്ന അവസ്ഥ...
30 March 2025 12:07 PM GMTമഹാരാഷ്ട്രയിലെ ബീഡിൽ പള്ളിയിൽ സ്ഫോടനം; രണ്ടു പേർ അറസ്റ്റിൽ; സ്ഫോടനം...
30 March 2025 11:20 AM GMTഒഡീഷയിൽ ട്രെയിൻ പാളം തെറ്റി
30 March 2025 10:49 AM GMTബേപ്പൂർ ഹാർബറിൽ വ്യാജ ഡീസൽ പിടികൂടി
30 March 2025 10:16 AM GMTകുട്ടികളിലെ ലഹരിയുപയോഗം: സത്വര നടപടികൾക്ക് തീരുമാനമെടുക്കും:...
30 March 2025 9:32 AM GMTഓപ്പറേഷൻ ബ്രഹ്മ: മ്യാൻമറിനുള്ള സഹായമെത്തിക്കൽ ദ്രുതഗതിയിലാക്കി ഇന്ത്യ
30 March 2025 7:38 AM GMT