Kerala

നിയമസഭാ തിരഞ്ഞെടുപ്പ്: കോട്ടയം ജില്ലയില്‍ 45 മാതൃകാ പോളിങ് ബൂത്തുകള്‍

നിയമസഭാ തിരഞ്ഞെടുപ്പ്: കോട്ടയം ജില്ലയില്‍ 45 മാതൃകാ പോളിങ് ബൂത്തുകള്‍
X

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ സജ്ജമാക്കുന്നത് 45 മാതൃകാ പോളിങ് ബൂത്തുകള്‍. ഒരോ നിയോജകമണ്ഡലത്തിലും അഞ്ചുവീതം മാതൃകാ ബൂത്തുകളാണ് ഉണ്ടാവുക. മാതൃക പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ സ്വാഗതമെഴുതിയ പ്രത്യേക ബോര്‍ഡും ദിശാ സൂചക ബോര്‍ഡുകളും ഉണ്ടാകും. വോട്ടര്‍മാരെ സഹായിക്കുന്നതിന് ഹെല്‍പ്പ് ഡെസ്‌ക്, ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയ പന്തല്‍, കുടിവെള്ള സംവിധാനം, പ്രത്യേക ശുചിമുറികള്‍, സമ്മതിദായകര്‍ക്ക് അഭിപ്രായങ്ങള്‍ എഴുതി നിക്ഷേപിക്കുന്നതിന് പ്രത്യേകം ബോക്‌സ് എന്നിവയും സജ്ജമാക്കും.

ഫസ്റ്റ് എയ്ഡ് ബോക്‌സ്, പ്രായമായവര്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുമായി വീല്‍ ചെയര്‍, ഇവരെ സഹായിക്കുന്നതിനായി എന്‍.സി.സി, സ്റ്റുഡന്റ് പോലിസ് കേഡറ്റുകളുടെ സേവനം എന്നിവയും മാതൃകാ പോളിങ് ബൂത്തുകളുടെ പ്രത്യേകതയാണ്.

മാതൃകാ പോളിങ് ബൂത്തുകളുടെ പട്ടിക ചുവടെ- ബൂത്ത് നമ്പര്‍ ബ്രാക്കറ്റില്‍.

പാലാ

പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍(127, 129)

പാലാ സെന്റ് തോമസ് എച്ച്എസ്എസ്(128)

പാലാ അല്‍ഫോന്‍സ കോളജ്(130)

പാലാ സെന്റ് തോമസ് ടീച്ചര്‍ ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റിയൂട്ട്(131)

കടുത്തുരുത്തി

കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്‌സ് എച്ച്എസ്എസ് (81, 86, 88)

നസ്രത്ത്ഹില്‍ ഡി പോള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍(90,91)

വൈക്കം

ഏനാദി എല്‍പി സ്‌കൂള്‍(9, 10)

പള്ളിപ്പുറത്തുശേരി സെന്റ് ജോസഫ് എല്‍പിഎസ്(116)

ഉല്ലല പിഎസ്എസ് എംജി എല്‍പിഎസ്(132, 133)

ഏറ്റുമാനൂര്‍

മണ്ണാര്‍കുന്ന് സെന്റ് ഗ്രിഗോറിയോസ് യുപി സ്‌കൂള്‍(21)

അമലഗിരി ബികെ കോളജ്(44)

പനമ്പാലം സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍(100, 101)

കോട്ടയം

മാങ്ങാനം എല്‍പിഎസ്(53)

കോട്ടയം ഹോളി ഫാമിലി എച്ച്എസ്എസ്(63)

കോട്ടയം മാര്‍ ഡയനീഷ്യസ് എച്ച്എസ്എസ് (70)

കാരാപ്പുഴ എന്‍എസ്എസ്എച്ച്എസ്എസ്(83)

കാരാപ്പുഴ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍(88)

പുതുപ്പള്ളി

അയര്‍ക്കുന്നം സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍(10)

തിരുവഞ്ചൂര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍(24)

വാകമല സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍(41)

ആര്‍ഐടി എന്‍ജിനീയറിങ് കോളജ്(98)

പുതുപ്പള്ളി ജോര്‍ജിയന്‍ സിബിഎസ്ഇ പബ്ലിക് സ്‌കൂള്‍(126)

ചങ്ങനാശ്ശേരി

ചാലച്ചിറ ഫാമിലി വെല്‍ഫെയര്‍ സെന്റര്‍(29)

തുരുത്തി സെന്റ് മേരീസ് യുപിഎസ് (32)

വെരൂര്‍ സെന്റ് മേരീസ് എല്‍പിഎസ്(44)

മാമ്മൂട് ഷന്താള്‍സ് ഇംഗീഷ് മീഡിയം നഴ്‌സറി സ്‌കൂള്‍(69)

പെരുന്ന സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍(144)

കാഞ്ഞിരപ്പളളി

കറുകച്ചാല്‍ എന്‍എസ്എസ് എച്ച്എസ്എസ് (110, 111)

നെടുംകുന്നം ജോണ്‍സ് ദ ബാപ്റ്റിസ്റ്റ് എച്ച്എസ്എസ്(131, 132)

നെടുംകുന്നം സെന്റ് തെരേസാസ് എല്‍പി സ്‌കൂള്‍(119)

പൂഞ്ഞാര്‍

ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍ ആന്റ് ജൂനിയര്‍ കോളജ്(69)

മുണ്ടക്കയം സിഎംഎസ്എല്‍പി സ്‌കൂള്‍(110, 111)

പുത്തന്‍ചന്ത സെന്റ് ജോസഫ് ഗേള്‍സ് എച്ച്എസ്(116, 117)

Next Story

RELATED STORIES

Share it