Kerala

അഹമ്മദ് ദേവര്‍കോവിലും പ്രഫ.എ പി അബ്ദുല്‍ വഹാബും ഐഎന്‍എല്‍ സ്ഥാനാര്‍ഥികള്‍

മൂന്നാമത് അനുവദിച്ച സീറ്റായ കാസര്‍കോട് സ്ഥാനാര്‍ഥിയെ ജില്ലാ കമ്മിറ്റി തീരുമാനിക്കും. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന ഐഎന്‍എല്‍ സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയാണ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണയിലെത്തിയത്. കാസര്‍കോട് സീറ്റിലെ സ്ഥാനാര്‍ഥിയെ കൂടി നിശ്ചയിച്ച ശേഷം അഖിലേന്ത്യാ പ്രസിഡന്റ് പ്രഫ.മുഹമ്മദ് സുലൈമാന്‍ സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

അഹമ്മദ് ദേവര്‍കോവിലും പ്രഫ.എ പി അബ്ദുല്‍ വഹാബും ഐഎന്‍എല്‍ സ്ഥാനാര്‍ഥികള്‍
X

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: ഐഎന്‍എല്ലിന് ഇടതുമുന്നണി അനുവദിച്ച മൂന്ന് സീറ്റുകളില്‍ രണ്ടുസീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളായി. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ മല്‍സരിക്കും. വള്ളിക്കുന്നില്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് പ്രഫ.എ പി അബ്ദുല്‍ വഹാബ് ജനവിധി തേടും. മൂന്നാമത് അനുവദിച്ച സീറ്റായ കാസര്‍കോട് സ്ഥാനാര്‍ഥിയെ ജില്ലാ കമ്മിറ്റി തീരുമാനിക്കും. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന ഐഎന്‍എല്‍ സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയാണ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണയിലെത്തിയത്. കാസര്‍കോട് സീറ്റിലെ സ്ഥാനാര്‍ഥിയെ കൂടി നിശ്ചയിച്ച ശേഷം അഖിലേന്ത്യാ പ്രസിഡന്റ് പ്രഫ.മുഹമ്മദ് സുലൈമാന്‍ സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഐഎന്‍എല്‍ പാര്‍ലമെന്റ് ബോര്‍ഡ് അംഗങ്ങളായ പ്രഫ.എ പി അബ്ദുല്‍ വഹാബ്, അഹമ്മദ് ദേവര്‍കോവില്‍, പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, പാര്‍ട്ടി ട്രഷറര്‍ ബി എം എസ് ഹാജി, എം എം മാഹിന്‍ എന്നിവരടങ്ങിയ പാര്‍ലമെന്റ് ബോര്‍ഡ് യോഗമാണ് സ്ഥാനാര്‍ഥി പട്ടിക വര്‍ക്കിങ് കമ്മിറ്റിയില്‍ സമര്‍പ്പിച്ചത്. കഴിഞ്ഞതവണയും ഐഎന്‍എല്‍ മൂന്നുസീറ്റിലാണ് മല്‍സരിച്ചിരുന്നത്. കൂടുതലായി ആവശ്യപ്പെട്ട സീറ്റുകള്‍ നല്‍കാന്‍ ഇടതുമുന്നണി തയ്യാറായിട്ടില്ല. ഐഎന്‍എല്‍ ഇടതുമുന്നണിയിലെത്തിയ ശേഷം നടക്കുന്ന ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാണിത്.

കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആശയവിനിമയം നടത്തിയിട്ടില്ലെന്ന് കോഴിക്കോട് ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് ബഷീര്‍ വടേരി പറഞ്ഞു. സ്വാഭാവികമായും മണ്ഡലത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുമ്പേ ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാവാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ നടന്ന യോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തിലുള്ള പ്രതിഷേധം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it