- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊടുവള്ളിയില്‍ ശ്രദ്ധേയ സാന്നിധ്യമായി എസ്ഡിപിഐ സ്ഥാനാര്‍ഥി മുസ്തഫ കൊമ്മേരി
കോഴിക്കോട്ട് ഹൈക്കോടതി ബെഞ്ചും സെക്രട്ടേറിയറ്റ് അനക്‌സും സ്ഥാപിക്കുക, കരിപ്പൂര്‍ എയര്‍പോര്‍ട്ട് സംരക്ഷിക്കുക, മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡ് യാഥാര്‍ഥ്യമാക്കുക, ബൈപാസ്- കൊമ്മേരി- മാങ്കാവ് റോഡ് യാഥാര്‍ഥ്യമാക്കുക, ഹജ്ജ് എംബാര്‍ക്കേഷന്‍ കോഴിക്കോട് നിലനിര്‍ത്തുക, കോഴിക്കോട് കോര്‍പറേഷന്‍ അഴിമതിരഹിതമാക്കുക, കാരാടി ബാര്‍ അടച്ചുപൂട്ടുക തുടങ്ങിയ നിരവധി ആവശ്യങ്ങളുന്നയിച്ചു നടന്ന ജനകീയസമരങ്ങളിലും മുന്‍നിരയിലുണ്ടായിരുന്നു.
കോഴിക്കോട്: കൊടുവള്ളിയിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ശ്രദ്ധേയ സാന്നിധ്യമായി എസ്ഡിപിഐ സ്ഥാനാര്‍ഥി മുസ്തഫ കൊമ്മേരി. ചിട്ടയോടെയുള്ള പ്രചാരണ മുന്നേറ്റത്തില്‍ ഇരുമുന്നണികള്‍ക്കുമൊപ്പമാണ് എസ്ഡിപിഐ. സംസ്ഥാന സെക്രട്ടറിയായ മുസ്തഫ, ഫാറൂഖ് കോളജില്‍നിന്നും കോഴിക്കോട് സര്‍വകലാശാലയില്‍നിന്നും വാണിജ്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഐസ്എഫ്എഐ യൂനിവേഴ്‌സിറ്റിയില്‍നിന്നും മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ കരസ്ഥമാക്കി. വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി എന്‍ കെ സുഹറാബി ടീച്ചറാണ് ഭാര്യ.
കണ്ണൂര്‍ ഉളിയില്‍ ഗവ:യുപി സ്‌കൂള്‍, മട്ടന്നൂര്‍ ഗവ: ഹൈസ്‌കൂള്‍, ചാവശ്ശേരി ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. എസ്എഫ്‌ഐ ഇരിട്ടി, ഫറോക്ക് ഏരിയാ കമ്മിറ്റി അംഗം, ചാവശ്ശേരി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഫറൂഖ് കോളജ് യൂനിറ്റ് പ്രസിഡന്റ്, കണ്ണൂര്‍, കോഴിക്കോട് ജില്ലാ പ്രതിനിധി സഭാ അംഗം, എസ്എസ്എഫ് സംസ്ഥാന കാംപസ് സെല്‍ അംഗം, കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
ആക്‌സസ് ഇന്ത്യ സ്ഥാപക കോ- ഓഡിനേറ്റര്‍, പ്രതീക്ഷ സ്ഥാപക ജനറല്‍ സെക്രട്ടറി ചുമതലകളും വഹിച്ചു. ദേശീയ മനുഷ്യാവകാശ ഏകോപന സമിതി കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറി, ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് ചുമതലകള്‍ നിര്‍വഹിച്ചു. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, കാലിക്കറ്റ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി, ഗ്രേറ്റര്‍ മലബാര്‍ ഇനീഷ്യേറ്റീവ് (GMI) എന്നിവയുടെ ലൈഫ് മെംബറാണ്.
ബിസിനസ് നെറ്റ് വര്‍ക്ക് ഇന്റര്‍നാഷനല്‍ (BNI), ആള്‍ കേരള ഡിസ്ട്രിബ്യൂട്ടേര്‍സ് അസോസിയേഷന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍, റോട്ടറി ക്ലബ്ബ് ഇന്റര്‍നാഷനല്‍, ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷനല്‍ (JCI) എന്നിവയിലെ സജീവ മെംബറാണ്. മലബാര്‍ ഡവലപ്‌മെന്റ് ഫോറം, വഖ്ഫ് സംരക്ഷണ ഫോറം, അഴിമതി വിരുദ്ധ ജനകീയ മുന്നണി, കനോലി കനാല്‍ സംരക്ഷണവേദി, പുഴ സംരക്ഷണ ഫോറം, കണ്ടല്‍കാട് സംരക്ഷണ സമിതി, കരിപ്പൂര്‍ എയര്‍പോര്‍ട്ട് സംരക്ഷണ വേദി, ഹജ്ജ് എംബാര്‍ക്കേഷന്‍ സംരക്ഷണ ഫോറം, ഗെയില്‍ വിരുദ്ധ സമരസമിതി, തീരദേശ, ദേശീയപാതാ സമരസമിതി, കെസിഎഫ് കള്‍ച്ചറല്‍ ഫോറം തുടങ്ങിയ വേദികളിലും നിറസാന്നിധ്യമാണ്.
വണ്‍ ഇന്ത്യ കൈറ്റ് ടീം, ചിരിവേദി, ഹാസ്യവേദി, തുടങ്ങി വിവിധ മേഖലകളിലും സാന്നിധ്യമാണ് മുസ്തഫ. മാവൂര്‍ ഗ്വാളിയോര്‍ സമരത്തില്‍ നിരാഹാര സത്യഗ്രഹം, ചാലിയാര്‍ സംരക്ഷണസമരം, എന്‍ട്രന്‍സ് വിരുദ്ധ സമരം, എഡിബി വിരുദ്ധ സമരം, സംവരണസമരം, ഗെയില്‍ വിരുദ്ധ സമരം, എന്‍ആര്‍സി- സിഎഎ വിരുദ്ധ പൗരത്വപ്രക്ഷോഭങ്ങള്‍, ദേശീയപാതാ സംരക്ഷണസമരം, കൊടുവള്ളി ദേശീയപാതാ ഉപരോധം, മാറാട് നാദാപുരം ഇരകള്‍ക്കുവേണ്ടിയുള്ള സമരം, ചോമ്പാല്‍ ഹാര്‍ബര്‍ സമരം, വിലകയറ്റത്തിനെതിരെയുള്ള സമരങ്ങളില്‍ മുന്‍നിര പോരാളിയായിരുന്നു.
കോഴിക്കോട്ട് ഹൈക്കോടതി ബെഞ്ചും സെക്രട്ടേറിയറ്റ് അനക്‌സും സ്ഥാപിക്കുക, കരിപ്പൂര്‍ എയര്‍പോര്‍ട്ട് സംരക്ഷിക്കുക, മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡ് യാഥാര്‍ഥ്യമാക്കുക, ബൈപാസ്- കൊമ്മേരി- മാങ്കാവ് റോഡ് യാഥാര്‍ഥ്യമാക്കുക, ഹജ്ജ് എംബാര്‍ക്കേഷന്‍ കോഴിക്കോട് നിലനിര്‍ത്തുക, കോഴിക്കോട് കോര്‍പറേഷന്‍ അഴിമതിരഹിതമാക്കുക, കാരാടി ബാര്‍ അടച്ചുപൂട്ടുക തുടങ്ങിയ നിരവധി ആവശ്യങ്ങളുന്നയിച്ചു നടന്ന ജനകീയസമരങ്ങളിലും മുന്‍നിരയിലുണ്ടായിരുന്നു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരിലും 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോടും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ബേപ്പൂരിലും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയിലും ജനവിധി തേടിയിട്ടുണ്ട്.
RELATED STORIES
സിപിഎം പച്ചയ്ക്ക് വര്ഗീയത പറയുന്നു; നിലപാട് തിരുത്തണമെന്ന് പി കെ...
22 Dec 2024 5:50 AM GMTഹൂത്തികളെ ആക്രമിക്കാന് പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTഈജിപ്തില് സ്വര്ണ നാവുള്ള മമ്മികള് കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTമുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്'' ചേര്ത്തു;...
22 Dec 2024 3:43 AM GMT'സ്വര്ണ്ണക്കടത്ത്, ആഡംബര വീട് നിര്മാണം': എം ആര് അജിത് കുമാറിന്...
22 Dec 2024 3:01 AM GMT