Kerala

കേരള ബാങ്ക് : സിംഗിള്‍ ബഞ്ച് ഉത്തരവ് സ്റ്റേ ആവശ്യം ഡിവിഷന്‍ ബഞ്ച് അനുവദിച്ചില്ല

അപ്പീല്‍ ഹരജികള്‍ തീര്‍പ്പാക്കുന്നതു വരെ ബാങ്ക് രൂപീകരണം തടയണമെന്ന ആവശ്യം അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.ഹരജിക്കാര്‍ നടത്തുന്നത് അനാവശ്യ ഇടപെടലാണന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.ബാങ്ക് രൂപീകരണ നടപടികള്‍ പുര്‍ത്തിയായെന്നും കോടതിയുടെ ഇടപെടല്‍ അന്തിമമായി പാവപ്പെട്ട കര്‍ഷകരെയാവും ബാധിക്കുകയെന്നും സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കെ രവീന്ദ്രനാഥ് ബോധിപ്പിച്ചു. ഇടനിലക്കാരെ ഒഴിവാക്കിയാണ് ബാങ്ക് രുപീകരണമെന്നും ഗുണഭോക്താക്കള്‍ കര്‍ഷകരാണന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

കേരള ബാങ്ക് :  സിംഗിള്‍ ബഞ്ച് ഉത്തരവ് സ്റ്റേ  ആവശ്യം  ഡിവിഷന്‍ ബഞ്ച് അനുവദിച്ചില്ല
X

കൊച്ചി: കേരള ബാങ്ക് രൂപീകരണത്തിന് അനുമതി നല്‍കിയ സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അനുവദിച്ചില്ല.ഹരജിക്കാര്‍ നടത്തുന്നത് അനാവശ്യ ഇടപെടലാണന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.ബാങ്ക് രൂപീകരണ നടപടികള്‍ പുര്‍ത്തിയായെന്നും കോടതിയുടെ ഇടപെടല്‍ അന്തിമമായി പാവപ്പെട്ട കര്‍ഷകരെയാവും ബാധിക്കുകയെന്നും സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കെ രവീന്ദ്രനാഥ് ബോധിപ്പിച്ചു. ഇടനിലക്കാരെ ഒഴിവാക്കിയാണ് ബാങ്ക് രുപീകരണമെന്നും ഗുണഭോക്താക്കള്‍ കര്‍ഷകരാണന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

ബാങ്ക് നല്‍കുന വായ്പകള്‍ക്ക് പലിശ നിരക്ക് കുറയുമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.കേസില്‍ വിശദമായ വാദത്തിനായി 17ലേക്ക് മാറ്റി.ബാങ്ക് രുപീകരണ നടപടികള്‍ പൂര്‍ത്തിയായതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങളും അനുമതിയും നിയമപരമായിട്ടുള്ളതിനാല്‍ ബാങ്ക് പ്രവര്‍ത്തനവുമായി മുന്നോട്ടു പോകാമെന്നു കണ്ടെത്തിയാണ് സിംഗിള്‍ ബഞ്ച് ബാങ്ക് രൂപീകരണം തടയണമെന്ന ഹരജികള്‍ തള്ളിയത്. അപ്പീല്‍ ഹരജികള്‍ തീര്‍പ്പാക്കുന്നതു വരെ ബാങ്ക് രൂപീകരണം തടയണമെന്ന ആവശ്യം അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it