Kerala

ബജറ്റ് നാലുമാസത്തേക്കുള്ളതല്ല; ഭരണത്തുടര്‍ച്ച ലക്ഷ്യം: തോമസ് ഐസക്

ക്ഷേമപദ്ധതികള്‍ക്കായിരിക്കും ഇത്തവണ ഊന്നല്‍ നല്‍കുക. സാമ്പത്തിക വളര്‍ച്ചയും സാമൂഹിക നീതിയും ഉറപ്പാക്കുമെന്നും ബജറ്റ് അവതരണത്തിന് തൊട്ടുമുമ്പ് മാധ്യമങ്ങളോട് ധനമന്ത്രി പറഞ്ഞു.

ബജറ്റ് നാലുമാസത്തേക്കുള്ളതല്ല; ഭരണത്തുടര്‍ച്ച ലക്ഷ്യം: തോമസ് ഐസക്
X

തിരുവനന്തപുരം: നാലുമാസത്തേക്കുള്ളതല്ല, ഭരണത്തുടര്‍ച്ച ലക്ഷ്യംവച്ചുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഇഷ്ടപ്പെടുന്ന ബജറ്റായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമപദ്ധതികള്‍ക്കായിരിക്കും ഇത്തവണ ഊന്നല്‍ നല്‍കുക. സാമ്പത്തിക വളര്‍ച്ചയും സാമൂഹിക നീതിയും ഉറപ്പാക്കുമെന്നും ബജറ്റ് അവതരണത്തിന് തൊട്ടുമുമ്പ് മാധ്യമങ്ങളോട് ധനമന്ത്രി പറഞ്ഞു. കേരളത്തെ തൊഴിലില്ലായ്മ കുറഞ്ഞ സംസ്ഥാനമാക്കും. അഭ്യസ്ഥവിദ്യര്‍ക്ക് അവസരമൊരുക്കും.

ദാരിദ്ര്യം ഇല്ലാതാക്കും തുടങ്ങിയവയും ബജറ്റില്‍ ഐസക്ക് വാഗ്ദാനം ചെയ്യുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുടേതല്ല ന്യായ് പദ്ധതി. ബിജെപിയുടെ അരവിന്ദ് സുബ്രഹ്മണ്യമാണ് ന്യായ് അവതരിപ്പിച്ചത്. ന്യായ് അവതരിപ്പിക്കാനുള്ള വിശ്വാസ്യത പ്രതിപക്ഷത്തിനില്ല. പദ്ധതിക്ക് പണം എവിടെനിന്നെന്ന് പ്രതിപക്ഷം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളം കടമെടുക്കുന്നതില്‍ വേവലാതി വേണ്ട. കടമെടുക്കുന്നത് നിബന്ധനകള്‍ക്കുള്ളില്‍നിന്നുമാത്രമാണെന്നും ധനമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it