Kerala

സംസ്ഥാന ബജറ്റ്:ഹോട്ടല്‍ മേഖലയ്ക്ക് ഉത്തേജന പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഉടമകള്‍

ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായും ഇഎംഎസ് ഇയ്ക്കായും പ്രഖ്യാപിച്ച പാക്കേജിന് സംസ്ഥാനത്തെ ഹോട്ടല്‍ റസ്റ്റോറന്റ് മേഖലയ്ക്കും അര്‍ഹതയുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം പാക്കേജില്‍ ടൂറിസം മേഖലയില്‍ വന്‍കിടക്കാര്‍ക്കും എംഎസ്എംഇ യില്‍ ഉല്‍പ്പാദന മേഖലയ്ക്കും മാത്രമേ ഗുണം ലഭിക്കാറുള്ളുവെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ്് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജി ജയപാലും പറഞ്ഞു

സംസ്ഥാന ബജറ്റ്:ഹോട്ടല്‍ മേഖലയ്ക്ക് ഉത്തേജന പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഉടമകള്‍
X

കൊച്ചി: വിനോദസഞ്ചാര മേഖലക്കും എംഎസ്എംഇയ്ക്കും അനുവദിച്ച അനുകൂല്യങ്ങള്‍ വന്‍കിടക്കാര്‍കും ഉല്‍പാദന മേഖലകള്‍ക്കും മാത്രമാകാതെ എല്ലാ മേഖലയിലും ഒരുപോലെ ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായും ഇഎംഎസ് ഇയ്ക്കായും പ്രഖ്യാപിച്ച പാക്കേജിന് സംസ്ഥാനത്തെ ഹോട്ടല്‍ റസ്റ്റോറന്റ് മേഖലയ്ക്കും അര്‍ഹതയുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം പാക്കേജില്‍ ടൂറിസം മേഖലയില്‍ വന്‍കിടക്കാര്‍ക്കും എംഎസ്എംഇ യില്‍ ഉല്‍പ്പാദന മേഖലയ്ക്കും മാത്രമേ ഗുണം ലഭിക്കാറുള്ളൂ. വ്യാപാര മേഖലയ്ക്ക് കെ എസ് എഫ് ഇ വഴി പ്രഖ്യാപിച്ച അധിക വായ്പാപദ്ധതി, ഓണ്‍ലൈന്‍ ഡെലിവറിക്കും വൈദ്യുതി സ്‌കൂട്ടര്‍ വാങ്ങാനുള്ള വായ്പാപദ്ധതി എന്നിവ ഹോട്ടല്‍ മേഖലയ്ക്കും ഗുണകരമാണ്.

കൊവിഡ് മഹാമാരി കാലത്ത് വ്യാപാര വ്യവസായ മേഖലയ്ക്ക് സഹായകരമാകുന്ന ഒത്തിരിയേറെ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും അതിന്റെ ഗുണഫലം ചെറുകിട ഹോട്ടല്‍ റസ്റ്റോറന്റ് അടക്കമുള്ള ചെറുകിട വ്യാപാര വ്യവസായ മേഖലയ്ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നടപടികളും ധനമന്ത്രി സ്വീകരിക്കണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ്് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജി ജയപാലും ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it