Kerala

നിയമസഭാ കക്ഷിനേതാവ്: കേരളാ കോൺഗ്രസിന് സ്പീക്കർ സാവകാശം നൽകും

കക്ഷിനേതാവിനെ തിരഞ്ഞെടുക്കാൻ സാവകാശംതേടി റോഷി അഗസ്റ്റിൻ എംഎൽഎയും ജോസഫ് വിഭാഗവും സ്പീക്കർക്ക് കഴിഞ്ഞ ദിവസം കത്തു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കർ സാവകാശം നൽകിയത്. എത്ര ദിവസമാണ് സാവകാശം നൽകുക എന്നത് പിന്നീട് അറിയിക്കും. പാർട്ടി എംഎൽഎമാരുമായി സ്പീക്കർ ചർച്ച നടത്തും.

നിയമസഭാ കക്ഷിനേതാവ്: കേരളാ കോൺഗ്രസിന് സ്പീക്കർ സാവകാശം നൽകും
X

തിരുവനന്തപുരം: കേരളാ കോൺഗ്രസ്- എമ്മിൽ അധികാര വടംവലി രൂക്ഷമായിരിക്കെ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ സ്പീക്കർ സാവകാശം നൽകും. ഒമ്പതിന് മുമ്പ് കക്ഷി നേതാവിനെ തിരഞ്ഞെടുത്ത് അറിയിക്കണമെന്നായിരുന്നു സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പാർട്ടി നേതാക്കൾക്ക് നൽകിയിരുന്ന നിർദേശം.

സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. അതിനിടെ, കക്ഷിനേതാവിനെ തിരഞ്ഞെടുക്കാൻ സാവകാശംതേടി റോഷി അഗസ്റ്റിൻ എംഎൽഎയും ജോസഫ് വിഭാഗവും സ്പീക്കർക്ക് കഴിഞ്ഞ ദിവസം കത്തു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കർ സാവകാശം നൽകിയത്. എത്ര ദിവസമാണ് സാവകാശം നൽകുക എന്നത് പിന്നീട് അറിയിക്കും. പാർട്ടി എംഎൽഎമാരുമായി സ്പീക്കർ ചർച്ച നടത്തും.

ചെയർമാനെ തിരഞ്ഞെടുത്തതിന് ശേഷമേ പാർലമെന്ററി പാർട്ടി യോഗം ചേരാൻ സാധിക്കുകയുള്ളുവെന്നും അതിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. 15 ദിവസത്തെ സാവകാശമാണ് സ്പീക്കറോട് തേടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകളിൽ തർക്കം പരിഹരിക്കാൻ ഇരുപക്ഷങ്ങളും ധാരണയായിരുന്നു. ചർച്ചയിൽ രണ്ടുനിർദേശങ്ങളാണ് മധ്യസ്ഥർ മുന്നോട്ടുവെച്ചത്. സി എഫ് തോമസ് ചെയർമാനും ജോസഫ് പാർലമെന്ററി പാർട്ടി നേതാവും എന്നതാണ് ഒരു നിർദേശം. ജോസ് കെ മാണി വൈസ് ചെയർമാനായി തുടരും. ജോസ് വർക്കിങ് ചെയർമാൻ എന്ന നിലയിലേക്ക് വരാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ജോസഫ് വർക്കിങ് ചെയർമാൻ സ്ഥാനം ഒഴിയും. ജോസ് കെ മാണി ചെയർമാനും പി ജെ ജോസഫ് പാർലമെന്ററി പാർട്ടിനേതാവും എന്ന നിർദേശമാണ് മറ്റൊന്ന്. ജോസഫ് വർക്കിങ് ചെയർമാൻ സ്ഥാനവും വഹിക്കും.

Next Story

RELATED STORIES

Share it