Kerala

പാചകവാതകവില വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ സമരരംഗത്തിറങ്ങുമെന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില നിലവിലുള്ളതിലും ഉയര്‍ന്നുനിന്നപ്പോള്‍ പോലും ഇത്രയധികം വിലവര്‍ധനവ് എണ്ണകമ്പനികള്‍ നടത്തിയിരുന്നില്ല. എന്നാലിപ്പോള്‍ ഏതാനും മാസത്തിനുള്ളില്‍ 50 ശതമാനത്തിലേറെയാണ് പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജി ജയപാലും പറഞ്ഞു.

പാചകവാതകവില വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ സമരരംഗത്തിറങ്ങുമെന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍
X

കൊച്ചി: പെട്രോള്‍, ഡീസല്‍ വിലവര്‍ധനവ് മൂലം നട്ടം തിരിയുന്ന ഹോട്ടല്‍മേഖലക്ക് കനത്ത പ്രഹരമാണ് പാചകവാതകത്തിന്റെ വിലവര്‍ധനവെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില നിലവിലുള്ളതിലും ഉയര്‍ന്നുനിന്നപ്പോള്‍ പോലും ഇത്രയധികം വിലവര്‍ധനവ് എണ്ണകമ്പനികള്‍ നടത്തിയിരുന്നില്ല. എന്നാലിപ്പോള്‍ ഏതാനും മാസത്തിനുള്ളില്‍ 50 ശതമാനത്തിലേറെയാണ് പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചിരിക്കുന്നത്.

കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഹോട്ടല്‍ മേഖലക്ക് കനത്ത തിരിച്ചടിയാണ് പാചകവാതകത്തിന്റെ വിലവര്‍ധനവ്. പാചകവാതകത്തിന്റെ വില കുറക്കുവാന്‍ എണ്ണകമ്പനികള്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം കൊവിഡ് നിയന്ത്രണങ്ങള്‍ക്കുശേഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തുവരുമെന്നും കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍സെക്രട്ടറി ജി ജയപാലും അറിയിച്ചു.

Next Story

RELATED STORIES

Share it