- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കഞ്ചാവും,മാരക ലഹരിമരുന്നുമായി കൊച്ചിയില്‍ എട്ടു യുവാക്കള്‍ പിടിയില്‍
കടവന്ത്ര, കമ്മട്ടിപ്പാടം ഭാഗത്ത് നടത്തിയ പരിശോധനയില്‍ മാരക ലഹരിമരുന്നായ എംഡിഎംയുമായി കാസര്‍ഗോഡ്, തലങ്ങര, 22/265, നസ്രത്ത് റോഡ്, അസറുദീന്‍ (25) ആണ് അറസ്റ്റിലായത്.പാലാരിവട്ടം തമ്മനം ഭാഗത്ത് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി കാസര്‍ഗോഡ്, തലങ്ങര സ്വദേശികളായ സൈനുദ്ദീന്‍ (28), മുഹമ്മദ് ഇര്‍ഷാദ് (25) ,മുഹമ്മദ് ഷാന്‍ ഫിര്‍ (21), എന്നിവരാണ് അറസ്റ്റിലായത്. നോര്‍ത്ത് ഭാഗത്തു നിന്നും നായരമ്പലം സ്വദേശികളായ വിഷ്ണു (25), അനന്തന്‍ (25) ,അനൂപ് (19), കടവന്ത്രയില്‍ നിന്ന് സന്തോഷ് (38) എന്നിവരെയാണ് പിടികൂടിയത്
കൊച്ചി: കൊച്ചിയില്‍ റേവ് പാര്‍ട്ടികളില്‍ ഉപയോഗിക്കുന്നതിനായി വന്‍തോതില്‍ സിന്തറ്റിക്ക് ഡ്രഗ്‌സും, കഞ്ചാവും അയല്‍ സംസ്ഥാനങ്ങളിലെ ലഹരി കേന്ദ്രങ്ങളില്‍ നിന്ന് ആഡംബര വാഹനങ്ങളിലും മറ്റും കടത്തിക്കൊണ്ടു വരുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ എട്ടു പേര്‍ അറസ്റ്റിലായി.കടവന്ത്ര, കമ്മട്ടിപ്പാടം ഭാഗത്ത് നടത്തിയ പരിശോധനയില്‍ മാരക ലഹരിമരുന്നായ എംഡിഎംയുമായി കാസര്‍ഗോഡ്, തലങ്ങര, 22/265, നസ്രത്ത് റോഡ്, അസറുദീന്‍ (25) ആണ് അറസ്റ്റിലായത്.
ഇയാള്‍ എട്ടു മാസമായി കടവന്ത്രയില്‍ വീടു വാടകയ്‌ക്കെടുത്ത് കഞ്ചാവും,എംഡിഎംഎ യും വില്‍പന നടത്തി വരികയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.പാലാരിവട്ടം തമ്മനം ഭാഗത്ത് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി കാസര്‍ഗോഡ്, തലങ്ങര സ്വദേശികളായ സൈനുദ്ദീന്‍ (28), മുഹമ്മദ് ഇര്‍ഷാദ് (25) ,മുഹമ്മദ് ഷാന്‍ ഫിര്‍ (21), എന്നിവരാണ് അറസ്റ്റിലായത്. നോര്‍ത്ത് ഭാഗത്തു നിന്നും നായരമ്പലം സ്വദേശികളായ വിഷ്ണു (25), അനന്തന്‍ (25) ,അനൂപ് (19), കടവന്ത്രയില്‍ നിന്ന് സന്തോഷ് (38) എന്നിവരെയാണ് പിടികൂടിയത്.
യുവാക്കളുടെയും, വിദ്യാര്‍ഥികളുടെയും ഭാവി തകര്‍ക്കുന്ന ഇത്തരം മയക്കുമരുന്ന് മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചാല്‍ 9995966666 എന്ന നമ്പറില്‍ വാട്‌സ് ആപ്പ് ഫോര്‍മാറ്റിലുള്ള 'യോദ്ധാവ്' ആപ്പിലേയ്ക്ക് വീഡിയോ ആയോ, ഓഡിയോ ആയോ വിവരങ്ങള്‍ അയക്കാവുന്നതാണെന്ന് കമ്മീഷണര്‍ അറിയിച്ചു.കൂടാതെ 9497980430 എന്ന ഡാന്‍സാഫ് നമ്പറിലും വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.വിവരങ്ങള്‍ അറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും കമ്മീഷണര്‍ അറിയിച്ചു.കൊച്ചി സിറ്റി പോലീസ് ആന്റി ഡ്രഗ് കാംപയിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങില്‍ ശക്തമായ പരിശോധനകളാണ് നടന്നു വരുന്നത്.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT