- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചി മേയറെ കെപിസിസി നേതൃത്വം തലസ്ഥാനത്തേക്ക് വിളിപ്പിച്ചു; സൗമിനിയെ മാറ്റുന്നതിനെ എതിര്‍ത്ത് കൗണ്‍സിലര്‍മാര്‍ രംഗത്ത്
മേയര്‍ സ്ഥാനത്ത് നിന്നും സൗമിനി ജെയിനെ നീക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായ നിലപാടെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് മേയര്‍ സൗമിനി ജെയിനോട് തലസ്ഥാനത്തെത്താന്‍ കെപിസിസി നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ഇതു സംബന്ധിച്ച് ഇന്നലെ എറണാകുളത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തിരുവനന്തപുരത്ത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും മേയര്‍ സ്ഥാനത്ത് നിന്നും സൗമിനിയെ മാറ്റാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ കോണ്‍ഗ്രസിലേതടക്കം രണ്ടു കൗണ്‍സിലര്‍മാര്‍ മേയര്‍ സ്ഥാനത്ത് നിന്നും സൗമിനിയെ നീക്കുന്നതിനെതിരെ രംഗത്തു വന്നിട്ടുണ്ട്
കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ടി ജെ വിനോദിന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞത് കൊച്ചി കോര്‍പറേഷന്‍ ഭരണത്തിലെ പിടിപ്പുകേടാണെന്നാരോപിച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം കലാപം ഉയര്‍ത്തിയതിനു പിന്നാലെ മേയര്‍ സൗമിനി ജെയിനെ കെപിസിസി നേതൃത്വം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു.മേയര്‍ സ്ഥാനത്ത് നിന്നും സൗമിനി ജെയിനെ നീക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായ നിലപാടെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് മേയര്‍ സൗമിനി ജെയിനോട് തലസ്ഥാനത്തെത്താന്‍ കെപിസിസി നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ഇതു സംബന്ധിച്ച് ഇന്നലെ എറണാകുളത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തിരുവനന്തപുരത്ത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും മേയര്‍ സ്ഥാനത്ത് നിന്നും സൗമിനിയെ മാറ്റാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.
ഇതിനിടയില്‍ കോണ്‍ഗ്രസിലേതടക്കം രണ്ടു കൗണ്‍സിലര്‍മാര്‍ മേയര്‍ സ്ഥാനത്ത് നിന്നും സൗമിനിയെ നീക്കുന്നതിനെതിരെ രംഗത്തു വന്നിട്ടുണ്ട്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജോസ് മേരി,സ്വതന്ത്രയായ ഗീത പ്രഭാകര്‍ എന്നിവരാണ് സൗമിനി ജെയിനു പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.പോളിംഗ് ദിവസത്തെ ശക്തമായ മഴയെ തുടര്‍ന്ന് കൊച്ചിയിലുണ്ടായ വെള്ളക്കെട്ടിന് മേയര്‍ മാത്രമല്ല എല്ലാ കൗണ്‍സിലര്‍മാരും ഉത്തരവാദികളാണെന്നാണ് ഇവര്‍ പറയുന്നത്.10 മാസം കൂടിമാത്രമാണ് ഈ ഭരണസമിതിക്ക് കാലാവധി ഉള്ളത്. പുതിയ മേയര്‍ വന്നാലും ഈ കാലയളവില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ മേയറെ മാറ്റേണ്ട കാര്യമില്ലെന്നും ഇവര്‍ പറയുന്നു.ചില നേതാക്കളുടെ വ്യക്തിപരമായ താല്‍പര്യങ്ങളാണ് മേയറെ മാറ്റാന്‍ ശ്രമിക്കുന്നതിനു പിന്നിലെന്നും ഇവര്‍ ആരോപിക്കുന്നു.തങ്ങളുടെ പിന്തുണ സൗമിനി ജെയിനാണെന്നും ഇവര്‍ പറഞ്ഞു.
RELATED STORIES
യൂറോപ്പാ ലീഗിനിടെ ഇസ്രായേല്‍ ആരാധകരും ഫലസ്തീന് അനുകൂലികളും തമ്മില്‍...
8 Nov 2024 1:43 PM GMTഐഎസ്എല്‍; തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും ബ്ലാസ്റ്റേഴ്സിന്...
7 Nov 2024 4:18 PM GMTഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദ് എഫ്സിക്കെതിരെ; നോഹ സദൗയി ...
7 Nov 2024 6:37 AM GMTസൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റ് എഫ് സി ഫൈനലില്‍; തിരുവനന്തപുരം...
5 Nov 2024 5:56 PM GMTകഷ്ടകാലം മാറാതെ നെയ്മര്‍; വീണ്ടും പരിക്ക്; ഒരു മാസം പുറത്ത്
5 Nov 2024 6:27 AM GMTതോല്‍വി തുടര്‍ക്കഥയാക്കി കേരളാ ബ്ലാസ്റ്റേഴ്സ്; മുംബൈ സിറ്റിയോടും...
3 Nov 2024 6:10 PM GMT