- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചി മെട്രോ നാളെ മുതല്‍ തൈക്കൂടത്തേക്ക്; 14 ദിവസം ടിക്കറ്റില്‍ ഇളവുകളുമായി കെഎംആര്‍എല്‍
സര്‍വീസ് ഉദ്ഘാടനം ഓണാഘോഷം എന്നിവയോടനുബന്ധിച്ച് സെപ്തംബര്‍ നാലു മുതല്‍ 18 വരെയാണ് 14 ദിവസം യാത്ര നിരക്കില്‍ കെ.എം.ആര്‍.എല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അമ്പത് ശതമാനമാണ് നിരക്കിളവ്. ക്യൂആര്‍ കോഡ് ടിക്കറ്റ്, കൊച്ചി വണ്‍ കാര്‍ഡ്, ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ക്കെല്ലാം സെപ്തംബര്‍ 18 വരെ ഇളവ് ലഭ്യമാകും. നിലവില്‍ ട്രിപ്പ് പാസ് ഉള്ള യാത്രക്കാര്‍ക്ക് അമ്പത് ശതമാനം നിരക്ക് ക്യാഷ്ബാക്കായി ലഭിക്കും. സെപ്തംബര്‍ 25 വരെ എല്ലാ മെട്രോ സ്റ്റേഷനുകളിലും പാര്‍ക്കിങും സൗജന്യമാക്കിയിട്ടുണ്ട്. മഹാരാജാസ്.തൈക്കൂടം പാതയില്‍ ആദ്യ ദിനം നഴ്സുമാര്‍ക്ക് സൗജന്യ യാത്രയും കെഎംആര്‍എല്‍ പ്രഖ്യാപിച്ചിട്ടുണ്ട്
കൊച്ചി: കൊച്ചി മെട്രൊയുടെ മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള സര്‍വീസ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.14 ദിവസം യാത്ര നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് കെഎംആര്‍എല്‍.സര്‍വീസ് ഉദ്ഘാടനം ഓണാഘോഷം എന്നിവയോടനുബന്ധിച്ച് സെപ്തംബര്‍ നാലു മുതല്‍ 18 വരെയാണ് 14 ദിവസം യാത്ര നിരക്കില്‍ കെ.എം.ആര്‍.എല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അമ്പത് ശതമാനമാണ് നിരക്കിളവ്. ക്യൂആര്‍ കോഡ് ടിക്കറ്റ്, കൊച്ചി വണ്‍ കാര്‍ഡ്, ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ക്കെല്ലാം സെപ്തംബര്‍ 18 വരെ ഇളവ് ലഭ്യമാകും. നിലവില്‍ ട്രിപ്പ് പാസ് ഉള്ള യാത്രക്കാര്‍ക്ക് അമ്പത് ശതമാനം നിരക്ക് ക്യാഷ്ബാക്കായി ലഭിക്കും. സെപ്തംബര്‍ 25 വരെ എല്ലാ മെട്രോ സ്റ്റേഷനുകളിലും പാര്‍ക്കിങും സൗജന്യമാക്കിയിട്ടുണ്ട്. മഹാരാജാസ്.തൈക്കൂടം പാതയില്‍ ആദ്യ ദിനം നഴ്സുമാര്‍ക്ക് സൗജന്യ യാത്രയും കെ.എം.ആര്‍.എല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്തംബര്‍ മൂന്നിന് ഉച്ചക്ക് രണ്ടിന് ആരോഗ്യമന്ത്രി കെ കെ ശൈലജ പുതിയ പാതയില്‍ നഴ്സുമാര്‍ക്കൊപ്പം പ്രത്യേക യാത്ര നടത്തും. ഈ ദിവസം കൊച്ചി വണ്‍ കാര്‍ഡ് വാങ്ങുന്ന നഴ്സുമാര്‍ക്ക് ക്യാഷ് ബാക്ക് ഓഫറുമുണ്ട്.
മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള മെട്രോയുടെ 5.65 കിലോമീറ്റര്‍ പാതയില്‍ മെട്രൊ റെയില്‍വെ സുരക്ഷാ കമ്മിഷര്‍ കെ എ മനോഹരന്റെ നേതൃത്വത്തിലുള്ള സുരക്ഷാ പരിശോധന കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കി സര്‍വീസിന് അനുമതി പത്രം നല്‍കിയിരന്നു.മെട്രോ തൈക്കൂടത്തേക്ക് എത്തുമ്പോള്‍ യാത്രക്കാരുടെ എണ്ണത്തിനൊപ്പം വരുമാനത്തിലും വലിയ വര്‍ധന ഉണ്ടാകുമെന്നാണ് കെ.എം.ആര്‍.എല്‍. കണക്കാക്കുന്നത്. മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷന്‍ മുതല്‍ തൈക്കൂടം വരെ 5.5 കിലോമീറ്ററര്‍ കൂടി ചേരുന്നതോടെ കൊച്ചി മെട്രോയുടെ ആകെ ദൂരം 23.81 കിലോമീറ്ററാകും. നിലവില്‍ ദിവസേന ശരാശരി നാല്‍പതിനായിരം പേരാണ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നത്. വൈറ്റില ഉള്‍പ്പടെയുള്ള തിരക്കേറിയ സ്ഥലങ്ങളിലേക്ക് മെട്രോ എത്തുമ്പോള്‍ ഇത് എഴുപത്തിഅയ്യായിരം പേരാകുമെന്നാണ് കെഎംആര്‍എല്ലിന്റെ കണക്കുകൂട്ടല്‍.
പുതിയ അഞ്ച് സ്റ്റേഷന്‍ കൂടി വരുന്നതോടെ ആകെ ഇരുപത്തിയൊന്ന് സറ്റേഷനുകളാകും. പുതിയ സ്ട്രെച്ചില്‍ ആദ്യ മാസങ്ങളില്‍ വേഗം കുറവായിരിക്കും. ആലുവയില്‍ നിന്ന് തൈക്കൂടം വരെ യാത്ര ചെയ്യാന്‍ 53 മിനിറ്റാണ് എടുക്കുക. നിലവില്‍ ആലുവയില്‍ നിന്ന് മഹാരാജാസ് എത്താന്‍ മുപ്പത്തിമൂന്ന് മിനുറ്റാണ് വേണ്ടത്. പുതിയ റൂട്ടില്‍ പതിനാല് മിനിറ്റ് ഇടവിട്ടായിരിക്കും ട്രെയിനെത്തുക. ഇത് പിന്നീട് ഏഴ് മിനിറ്റാക്കി ചുരുക്കും. എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം എന്നീ അഞ്ചു മെട്രൊ സ്റ്റേഷനുകളാണ് പുതിയ പാതയിലുള്ളത്. ആലുവ മുതല്‍ തൈക്കൂടം വരെ മൊത്തം സ്റ്റേഷനുകളുടെ എണ്ണം 21 ആയി ഉയരും. മെട്രൊ സര്‍വീസിനായി മൊത്തം 25 ട്രെയ്‌നുകളാണുള്ളത്. സ്‌പെയര്‍ ഉള്‍പ്പെടെയാണിത്. 25ാമത്തെ ട്രെയ്ന്‍ കഴിഞ്ഞ മാസമാണ് എത്തിയത്. രാവിലെ ആറിന് ആലുവയില്‍ നിന്നും മഹാരാജാസില്‍ നിന്നുമാണു നിലവില്‍ സര്‍വീസ് തുടങ്ങുന്നത്. പുതിയ പാത കമ്മിഷന്‍ ചെയ്യുന്നതോടെ ആലുവയില്‍ നിന്നും തൈക്കൂടത്തു നിന്നുമാകും രാവിലെ സര്‍വീസുകള്‍ തുടങ്ങുക.അടുത്ത ജനുവരിയില്‍ പേട്ട സ്റ്റേഷന്‍ പ്രവര്‍ത്താനമാരംഭിക്കുന്നതോടു കൂടി കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാകും.
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT