Kerala

കൊച്ചി മെട്രോ: ട്രെയിന്‍ സര്‍വ്വീസ് സമയം പുനക്രമീകരിച്ചു; ആദ്യ ട്രെയിന്‍ രാവിലെ ആറിന്; അവസാന ട്രെയിന്‍ രാത്രി 10 ന്

പുതുക്കിയ സമയ ക്രമം ഇപ്രകാരമാണ്:തിങ്കള്‍ മുതല്‍ ശനി വരെ ആലുവയില്‍ നിന്നും പേട്ടയ്‌ലേക്കുള്ള ആദ്യ ട്രെയിന്‍ രാവിലെ ആറു മണി. ആലുവയില്‍ നിന്നും പേട്ടയിലേക്കുള്ള അവസാന ട്രെയിന്‍ രാത്രി 10 മണി.ഞായറാഴ്ച ആലുവയില്‍ നിന്നും പേട്ടയ്‌ലേക്കുള്ള ആദ്യ ട്രെയിന്‍ എട്ടു മണി. ആലുവയില്‍ നിന്നും പേട്ട യ്‌ലേക്കുള്ള അവസാന ട്രെയിന്‍ രാത്രി 10 മണി

കൊച്ചി മെട്രോ: ട്രെയിന്‍ സര്‍വ്വീസ് സമയം പുനക്രമീകരിച്ചു; ആദ്യ ട്രെയിന്‍ രാവിലെ ആറിന്; അവസാന ട്രെയിന്‍ രാത്രി 10 ന്
X

കൊച്ചി: കൊച്ചി മെട്രോ ട്രെയിന്‍ സര്‍വ്വീസിന്റെ സമയം പുന്ര്രകമീകരിച്ചു. രാവിലെ ഏഴു മണി മുതലായിരുന്നു ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചിരുന്നതെങ്കിലും ഇത് ആറു മണിയായി പുനക്രമീകരിച്ചു.നിലവില്‍ അവസാന സര്‍വ്വീസ് വൈകിട്ട് വൈകിട്ട് ഒമ്പതു വരെയായിരുന്നുവെങ്കിലും ഇനി മുതല്‍ രാത്രി 10 മണിക്കായിരിക്കും അവസാന സര്‍വ്വീസ് എന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെഎംആര്‍എല്‍) അധികൃതര്‍ പറഞ്ഞു.

തിങ്കളാഴ്ച മുതലാണ് രാവിലെ ആറു മുതല്‍ സര്‍വ്വീസ് തുടങ്ങിയത്. രാവിലെ ആറിനും ഏഴിനും ഇടയിലായി 200 ലധികം യാത്രക്കാര്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നതായി കണ്ടെത്തിയെന്നും കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു.സ്ഥിരം യാത്രക്കാരുടെ നിരന്തരമായ ആവശ്യം അനുസരിച്ചാണ് അവസാന ട്രെയിന്‍ സര്‍വ്വീസ് രാത്രി 10 മണിയ്ക്ക് ആക്കാന്‍ തീരുമാനിച്ചത്.രാത്രി ഒമ്പതിനും 10 നുമിടയില്‍ 20 മിനിട്ടിന്റെ ഇടവേളയിലായിരിക്കും ട്രെയിന്‍ സര്‍വ്വീസ്.യാത്രക്കാരുടെ പ്രതികരണമടിസ്ഥാനത്തില്‍ ഇത് പരിഷ്‌കരിക്കുമെന്നും കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.

പുതുക്കിയ സമയ ക്രമം ഇപ്രകാരമാണ്:

തിങ്കള്‍ മുതല്‍ ശനി വരെ ആലുവയില്‍ നിന്നും പേട്ടയ്‌ലേക്കുള്ള ആദ്യ ട്രെയിന്‍ രാവിലെ ആറു മണി.ആലുവയില്‍ നിന്നും പേട്ടയിലേക്കുള്ള അവസാന ട്രെയിന്‍ രാത്രി 10 മണി.

ഞായറാഴ്ച ആലുവയില്‍ നിന്നും പേട്ടയ്‌ലേക്കുള്ള ആദ്യ ട്രെയിന്‍ എട്ടു മണി. ആലുവയില്‍ നിന്നും പേട്ട യ്‌ലേക്കുള്ള അവസാന ട്രെയിന്‍ രാത്രി 10 മണി

കഴിഞ്ഞ 19 മാസങ്ങളിലായി ഏറ്റവും ഉയര്‍ന്ന യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്തിയത് ഈ മാസം 11 നായിരുന്നു.34,712 പേരാണ് യാത്ര ചെയ്തത്.ട്രെയിനുകളിലെ തിരക്ക് നിരീക്ഷിക്കുകയും യാത്രക്കാര്‍ക്കിടയില്‍ സാമൂഹിക അകലം ആവശ്യമെങ്കില്‍ അധിക ട്രെയിനുകള്‍ ഏര്‍പ്പെടുത്തുമെന്നും കെഎംആര്‍ എല്‍ അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it