Kerala

റോഡ് കുത്തിപ്പൊളിക്കുന്നതിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം

ഒരു മാനദണ്ഡവും ഇല്ലാതെ റോഡ് വെട്ടിപ്പൊളിക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി.വകുപ്പുകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ കൊണ്ട് റോഡ് നന്നാകില്ലെന്ന വാദം ശരിയല്ലെന്നും കോടതി വ്യക്തമാക്കി. വകുപ്പുകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് ജനം എന്ത് പിഴച്ചെന്നും കോടതി ചോദിച്ചു. വാതിലുകള്‍ അടച്ചിട്ടാല്‍ പോലും മുറികളില്‍ പൊടിശല്യമാണെന്നും റോഡുകളുടെ തകരാര്‍ പരിഹരിക്കാത്തതാണ് ഇതിനു കാരണമെന്നും കോടതി വ്യക്തമാക്കി

റോഡ് കുത്തിപ്പൊളിക്കുന്നതിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം
X

കൊച്ചി: മാനദണ്ഡമില്ലാതെ റോഡ് കുത്തിപ്പൊളിക്കുന്ന നടപടിയില്‍ ഹൈക്കോടതിയുടെ വിമര്‍ശനം. കൊച്ചി നഗരത്തിലെ റോഡുകളുടെ തകര്‍ച്ച പരിഹരിക്കാന്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കവേയായിരുന്നു കോടതി വിമര്‍ശനം ഉന്നയിച്ചത്. ഒരു മാനദണ്ഡവും ഇല്ലാതെ റോഡ് വെട്ടിപ്പൊളിക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി.

വകുപ്പുകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ കൊണ്ട് റോഡ് നന്നാകില്ലെന്ന വാദം ശരിയല്ലെന്നും കോടതി വ്യക്തമാക്കി. വകുപ്പുകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് ജനം എന്ത് പിഴച്ചെന്നും കോടതി ചോദിച്ചു. വാതിലുകള്‍ അടച്ചിട്ടാല്‍ പോലും മുറികളില്‍ പൊടിശല്യമാണെന്നും റോഡുകളുടെ തകരാര്‍ പരിഹരിക്കാത്തതാണ് ഇതിനു കാരണമെന്നും കോടതി വ്യക്തമാക്കി. റോഡുകള്‍ കുത്തിപ്പൊളിക്കുന്നതിലും തകരാറുകള്‍ പരിഹരിക്കുന്നതിലും ഒരു വകുപ്പിനും ശ്രദ്ധയില്ലെന്നും കോടതി വ്യക്തമാക്കി.

ആറുമാസം കൂടുമ്പോള്‍ റോഡ് നന്നാക്കേണ്ടി വരുന്ന കാഴ്ച്ച ലോകത്ത് ഒരിടത്തും കാണാനാവില്ല. 365 ദിവസവും മഴ പെയുന്ന സ്ഥലങ്ങള്‍ ലോകത്തുണ്ട്. അവിടുത്തെ റോഡുകള്‍ക്ക് ഒരു കുഴപ്പവും ഇല്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. നഗരസഭയുടെ കീഴിലുള്ള അഞ്ച് സോണുകളിലെയും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരും സബ് എന്‍ജിനീയര്‍മാരും നേരിട്ട് കോടതിയില്‍ ഹാജരായി. നഗരസഭയുടെ റോഡുകളും ആറ് പൊതുമരാമത്ത് റോഡുകളും ഗതാഗതയോഗ്യമല്ലെന്നാണ് അമിക്കസ് ക്യൂറി റിപോര്‍ട്ട്.

Next Story

RELATED STORIES

Share it