- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വെഞ്ഞാറമ്മൂട്ടിലെ ഇരട്ടക്കൊലപാതകം: ആസൂത്രണം ചെയ്തത് കോൺഗ്രസിലെ ഉന്നത നേതൃത്വം- കോടിയേരി
സെപ്തംബർ 2 ന് സി പി ഐ (എം)ന്റെ ആഭിമുഖ്യത്തിൽ കരിദിനം ആചരിക്കും

തിരുവനന്തപുരം: വെഞ്ഞാറമൂടിൽ കോൺഗ്രസ്സ് അക്രമിസംഘം നടത്തിയ നിഷ്ഠൂരമായ അക്രമത്തെ തുടർന്ന് സഖാക്കൾ ഹഖ് മുഹമ്മദും മിഥിലാജും കൊലചെയ്യപ്പെട്ടിരിക്കുകയാണ് നിഷ്ഠൂരമായ ഒരു കൊലപാതകമാണിത്. നേരത്തേയും സി.പി.ഐ.(എം) പ്രവർത്തകന്മാരെ വധിക്കാൻ കോൺഗ്രസ്സ് അക്രമിസംഘം ശ്രമിച്ചിരുന്നു. ഇപ്പോൾ നടന്ന സംഭവം കോൺഗ്രസ്സിന്റെ ഉന്നത നേതൃത്വം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ്. രണ്ട് പേരെയാണ് ഒരേ സമയം കൊലപ്പെടുത്തിയത് ഈ സംഭവം ജനങ്ങളിൽ വലിയ അമർഷവും രോക്ഷവും ഉണ്ടാക്കിയിട്ടുണ്ട്. പാർടി പ്രവർത്തകർ ഇൗ ഘട്ടത്തിൽ ആത്മസമീപനം പാലിച്ച് കൊലപാതക പാർടിയായ കോൺഗ്രസ്സിനെ ജനങ്ങൾക്കിടയിൽ ഒറ്റപ്പെടുത്താനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ പ്രവർത്തനത്തിൽ ഏർപ്പെടുകയാണ് വേണ്ടത്. സെപ്തംബർ 2 ന് സി പി ഐ (എം)ന്റെ ആഭിമുഖ്യത്തിൽ കരിദിനം ആചരിക്കും അന്നേ ദിവസം ബ്രാഞ്ച് തലത്തിൽ വിവിധ കേന്ദ്രങ്ങളിലായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണം. ഈ കൊലപാതകം നടത്തിയവർക്കെതിരെ ശക്തമായ ബഹുജനരോക്ഷം ഉയർന്നുവരണമെന്ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭ്യർത്ഥിച്ചു. നിയമസഭയിൽ കോൺഗ്രസ്സ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിനെതുടർന്ന് നിരാശരായകോൺഗ്രസ്സ് നേതൃത്വം വിവിധ രൂപത്തിൽ കലാപം സംഘടിപ്പിക്കാൻ ശ്രമിച്ചുവരികയാണ്. അക്രമങ്ങളും കൊലപാതകങ്ങളും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നത് എന്ന് വെഞ്ഞാറമൂട് ഇരട്ടകൊലപാതകം തെളിയിച്ചിരിക്കുകയാണ്.
RELATED STORIES
ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം...
27 March 2025 9:11 AM GMTഒരു ഭാഷയേയും എതിര്‍ക്കുന്നില്ല, മറിച്ച് എതിര്‍ക്കുന്നത്...
27 March 2025 9:01 AM GMTഇത് പുനരധിവാസത്തിന്റെ കേരളാമോഡല്‍; കെ രാജന്
27 March 2025 7:46 AM GMTമാധ്യമങ്ങള്‍ വസ്തുതകള്‍ മറച്ചുവയ്ക്കുന്നു; മാധ്യമ വിമര്‍ശനവുമായി...
27 March 2025 7:32 AM GMTപോക്സോ കേസില്‍ നടന് കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ജാമ്യം
27 March 2025 7:31 AM GMTത്രിഭാഷാനയ പ്രതിഷേധത്തിനിടയില്‍ പുതിയ നീക്കവുമായി കേന്ദ്രം;...
27 March 2025 7:12 AM GMT