Kerala

കൊല്ലം സ്വദേശി ദിവാകരന്‍ നായരുടെ മരണം കൊലപാതം; നാലു പേര്‍ അറസ്റ്റില്‍

ഫോണിലൂടെ ഹണി ട്രാപ്പ് ഒരുക്കി ഇദ്ദേഹത്തെ കൊല്ലത്തെ വീട്ടില്‍ നിന്നും കൊച്ചിയിലേക്ക് വിളിച്ചു വരുത്തി വകവരുത്താന്‍ ഒത്താശ ചെയ്ത സ്ത്രീ അടക്കം നാലുപേരെ ഇന്‍ഫോപാര്‍ക്ക് പോലീസ്അറസ്റ്റ് ചെയ്തു. കോട്ടയം പൊന്‍കുന്നം സ്വദേശി അനില്‍കുമാര്‍, പൊന്‍കുന്നം സ്വദേശി രാജേഷ് (37) പൊന്‍കുന്നം സ്വദേശി സന്‍ജയ് (23) കൊല്ലം സ്വദേശിനി ഷാനിഫ (55) എന്നിവരാണ് അറസ്റ്റിലായത്. സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് ദിവാകരന്‍ നായരുടെ ബന്ധു ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘമാണ് കൊലപാതകം നടത്തിയതെന്ന്

കൊല്ലം സ്വദേശി ദിവാകരന്‍ നായരുടെ മരണം കൊലപാതം; നാലു പേര്‍ അറസ്റ്റില്‍
X

കൊച്ചി:ഇന്‍ഫോപാര്‍ക്ക് കരിമുകള്‍ റോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കൊല്ലം ഇളമാട് രേവതി വീട്ടില്‍ ദിവാകരന്‍ നായരുടേത് ആസൂത്രിത കൊലപാതകമെന്ന് പോലിസ്. ഫോണിലൂടെ ഹണി ട്രാപ്പ് ഒരുക്കി ഇദ്ദേഹത്തെ കൊല്ലത്തെ വീട്ടില്‍ നിന്നും കൊച്ചിയിലേക്ക് വിളിച്ചു വരുത്തി വകവരുത്താന്‍ ഒത്താശ ചെയ്ത സ്ത്രീ അടക്കം നാലുപേരെ ഇന്‍ഫോപാര്‍ക്ക് പോലീസ്അറസ്റ്റ് ചെയ്തു. കോട്ടയം പൊന്‍കുന്നം സ്വദേശി അനില്‍കുമാര്‍, പൊന്‍കുന്നം സ്വദേശി രാജേഷ് (37) പൊന്‍കുന്നം സ്വദേശി സന്‍ജയ് (23) കൊല്ലം സ്വദേശിനി ഷാനിഫ (55) എന്നിവരാണ് അറസ്റ്റിലായത്. സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് ദിവാകരന്‍ നായരുടെ ബന്ധു ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘമാണ് കൊലപാതകം നടത്തിയതെന്ന് തൃക്കാക്കര അസി. കമ്മിഷണര്‍ കെ.എം.ജിജിമോന്‍ പറഞ്ഞു.

രണ്ടാംപ്രതി രാജേഷിന്റെ കാമുകിയായ ഷാനിഫയുടെ സഹായത്താലാണ് ദിവാകരന്‍ നായരെ കാക്കനാട് വിളിച്ചു വരുത്തി കൊലപ്പെടുത്തിയത്. 10 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം നല്‍കിയാണ് അനില്‍കുമാര്‍ ക്വട്ടേഷന്‍ സംഘത്തെ കൃത്യത്തിന് നിയോഗിച്ചത്. 50000 രൂപ അഡ്വാന്‍സും നല്‍കി. പൊന്‍കുന്നത്തു നിന്നും സംഘം കൊച്ചിയിലെത്തിയത് വാടകക്കെടുത്ത ഇന്നോവയിലായിരുന്നു. ദിവാകരന്‍ നായരെ ഇതേ വാഹനത്തിനുള്ളില്‍ വച്ച് ചവിട്ടിയും, മാരകമായി മര്‍ദ്ദിച്ചും കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതികള്‍ പോലിസിനോട് പറഞ്ഞു.

തൃക്കാക്കരയക്ക് സമീപം റോഡില്‍ വച്ച് നടന്ന ബലംപ്രയോഗത്തിനിടയില്‍ ഊരിപ്പോയ ദിവാകരന്‍നായരുടെ ചെരുപ്പുകള്‍ പോലിസ് കണ്ടെടുത്തിരുന്നു. ദിവാകരന്‍ നായര്‍ സഞ്ചരിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയാണ് അന്വേഷണം വേഗത്തിലാക്കിയത്. കൊവിഡ് പരിശോധനക്കു ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് ഇന്‍ഫോപാര്‍ക്ക് പോലിസ് പറഞ്ഞു.ഇന്‍ഫോപാര്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ എ എന്‍ ഷാജു, മധു, സുരേഷ്, അമില എന്നിവരുടെ നേതൃത്വത്തില്‍ നാല് ടീമുകളാണ് അന്വേഷണം നടത്തിയത്.

Next Story

RELATED STORIES

Share it