- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോതമംഗലം പള്ളി ഏറ്റെടുക്കുന്നത് തടയുമെന്ന് യാക്കോബായ വിശ്വാസികള്‍; പ്രതിഷേധ സമരം തുടങ്ങി
പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി പള്ളിക്കു മുന്നില്‍ യാക്കോബായ വിഭാഗം പ്രതിഷേധ സമരം ആരംഭിച്ചു.പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ടുകൊടുക്കാനുള്ള ശ്രമം ഏതു വിധേനയും ചെറുക്കുമെന്നാണ് യാക്കോബായ വിഭാഗം പറയുന്നത്.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ച നടക്കുന്നതിനിടയിലും പള്ളി പിടിച്ചെടുക്കാനാണ് ഓര്‍ത്തഡോക്‌സ് വിഭാഗം ശ്രമിക്കുന്നതെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആരോപണം

കൊച്ചി: ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം ചെറിയ പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി പള്ളിക്കു മുന്നില്‍ യാക്കോബായ വിഭാഗം പ്രതിഷേധ സമരം ആരംഭിച്ചു.പള്ളിവിട്ടുകൊടിക്കില്ലെന്ന് വ്യക്തമാക്കി വിശ്വാസികളുടെ നേതൃത്തില്‍ ഉപവാസ സമരവും ആരംഭിച്ചിട്ടുണ്ട്.പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ടുകൊടുക്കാനുള്ള ശ്രമം ഏതു വിധേനയും ചെറുക്കുമെന്നാണ് യാക്കോബായ വിഭാഗം പറയുന്നത്.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ച നടക്കുന്നതിനിടയിലും പള്ളി പിടിച്ചെടുക്കാനാണ് ഓര്‍ത്തഡോക്‌സ് വിഭാഗം ശ്രമിക്കുന്നതെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആരോപണം.
പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കത്തതിനെതിരെ ഇന്നലെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ സര്‍ക്കാരിനെയും ജില്ലാ ഭരണകൂടത്തെയും വിമര്‍ശിച്ചിരുന്നു.കോടതിവിധി നടപ്പാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം നടത്തിയത്.പള്ളി ഏറ്റെടുക്കാനുള്ള കോടതി നിര്‍ദ്ദേശം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കോടതിയെ കബളിപ്പിക്കുകയാണന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. കോടതി വിധി നടപ്പാക്കുന്നതിന് കേന്ദ്ര സേനയെ വിളിച്ചുവരുത്താനാവുമോ എന്ന കാര്യത്തില്‍ വിശദീകരണം ബോധിപ്പിക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ വിശദീകരരണം രേഖാമൂലം കോടതില്‍ സമര്‍പ്പിച്ചു.
ജില്ലാ കലക്ടര്‍ തല്‍സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലന്നും പോലിസ് പരാജയമാണന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. കോടതിയലക്ഷ്യക്കേസില്‍ രണ്ടു ദിവസത്തിനകം ഉത്തരവുണ്ടാകുമെന്നും അതിനു മുന്‍പ് എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ ചെയ്യാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് പള്ളി ജില്ലാ ഭരണകൂടം ഇന്ന് ഏറ്റെടുത്തുക്കേമെന്ന സൂചനയെ തുടര്‍ന്ന്് ഇത് തടയുന്നതിനായി വിശ്വാസികള്‍ ഇന്നലെ രാത്രി തന്നെ പള്ളിയില്‍ തമ്പടിച്ചിരുന്നു.പള്ളി ഏറ്റെടുക്കുന്നതിനെതിരെ മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാളെ കോതമംഗലത്ത് ഹര്‍ത്താല്‍ നടത്താനും നീക്കമാരംഭിച്ചു.
RELATED STORIES
വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ സുപ്രിംകോടതിയിലെ നിയമപോരാട്ടം; വസ്തുതകളെ...
17 April 2025 3:28 AM GMTഇന്നും ചൂട് കൂടും; എട്ടു ജില്ലകളില് യെല്ലോ അലര്ട്ട്
17 April 2025 3:12 AM GMTഗ്രഹാം സ്റ്റെയ്ന്സ് കൊലക്കേസ്: പ്രതിയായ ബജ്റംഗ് ദള് പ്രവര്ത്തകനെ...
17 April 2025 3:07 AM GMTനാഗ്പൂര് സംഘര്ഷം: ''ഫാഹിം ഖാന്റെ വീട് പൊളിച്ചത് തെറ്റ്'' ;...
17 April 2025 2:15 AM GMTചായക്കടയുടെ മുന്നിലേക്ക് പിക്കപ്പ് വാന് ഇടിച്ചു കയറി; ഒരാള് മരിച്ചു
17 April 2025 1:33 AM GMT'താജ് മഹല് ഹിന്ദു ക്ഷേത്രമെന്ന്' ഷാജഹാന് ചക്രവര്ത്തിയുടെ ഖബറില്...
17 April 2025 1:19 AM GMT