Kerala

തിരഞ്ഞെടുപ്പ് അവലോകനം: കെപിസിസി നേതൃയോഗം 28ന്

ഇടതു കോട്ടകളിൽ പോലും അട്ടിമറി വിജയം നേടിയിട്ടും സിറ്റിങ് സീറ്റായിരുന്ന ആലപ്പുഴയിൽ നേരിട്ട തോൽവി വിമർശനത്തിന് കാരണമായിട്ടുണ്ട്. സ്ഥാനാർഥി ഷാനിമോൾ ഉസ്മാനും പരാതിയുമായി രംഗത്തുവന്ന സാഹചര്യത്തിൽ ഇക്കാര്യം യോഗം വിശദമായി ചർച്ച ചെയ്യും.

തിരഞ്ഞെടുപ്പ് അവലോകനം: കെപിസിസി നേതൃയോഗം 28ന്
X

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി കെപിസിസി നേതൃയോഗങ്ങൾ 28ന് തിരുവനന്തപുരം ഇന്ദിരാഭവനില്‍ ചേരും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിലാവും യോഗം ചേരുക.

കെപിസിസി മുന്‍ പ്രസിഡന്റുമാരുടേയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, ഡിസിസി. പ്രസിഡന്റുമാര്‍, പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ മൽസരിച്ച സ്ഥാനാര്‍ഥികൾ എന്നിവരുടെ സംയുക്ത യോഗം ഉച്ചയ്ക്ക് രണ്ടിനു ചേരും. തുടർന്ന് വൈകുന്നേരം അഞ്ചിന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗവും ചേരും.

സംസ്ഥാനത്തെ 20 ൽ 19 മണ്ഡലങ്ങളിലും നേടിയ വിജയം കോൺഗ്രസിന് ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. എന്നാൽ, ഇടതു കോട്ടകളിൽ പോലും അട്ടിമറി വിജയം നേടിയിട്ടും സിറ്റിങ് സീറ്റായിരുന്ന ആലപ്പുഴയിൽ നേരിട്ട തോൽവി വിമർശനത്തിന് കാരണമായിട്ടുണ്ട്. സ്ഥാനാർഥി ഷാനിമോൾ ഉസ്മാനും പരാതിയുമായി രംഗത്തുവന്ന സാഹചര്യത്തിൽ ഇക്കാര്യം യോഗം വിശദമായി ചർച്ച ചെയ്യും. ആറ് നിയമസഭാ മണ്ഡലങ്ങളിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പ്രാഥമിക ചർച്ചകളും യോഗത്തിലുണ്ടാവും.

Next Story

RELATED STORIES

Share it