Kerala

സിഎന്‍ജി, ഇലക്ട്രിക് ബസുകളുടെ നടത്തിപ്പിനായി പ്രത്യേക കമ്പനി രൂപീകരിക്കാന്‍ കെഎസ്ആര്‍ടിസി.

കിഫ്ബിയില്‍ നിന്നും തുക അനുവദിക്കുന്നതിനായി ധനവകുപ്പിന്റെ നിര്‍ദേശമനുസരിച്ചായിരിക്കും പ്രത്യേക കമ്പനി രൂപീകരിക്കുക.

സിഎന്‍ജി, ഇലക്ട്രിക് ബസുകളുടെ നടത്തിപ്പിനായി പ്രത്യേക കമ്പനി രൂപീകരിക്കാന്‍ കെഎസ്ആര്‍ടിസി.
X

തിരുവനന്തപുരം: സിഎന്‍ജി, ഇലക്ട്രിക് ബസുകളുടെ നടത്തിപ്പിനായി പ്രത്യേക കമ്പനി രൂപീകരിക്കാന്‍ കെഎസ്ആര്‍ടിസി. കിഫ്ബിയില്‍ നിന്നും തുക അനുവദിക്കുന്നതിനായി ധനവകുപ്പിന്റെ നിര്‍ദേശമനുസരിച്ചായിരിക്കും പ്രത്യേക കമ്പനി രൂപീകരിക്കുക. ജന്റം ബസുകള്‍ക്കായുള്ള കെ.യു.ആര്‍.ടി.സിയുടെ മാതൃകയിലാണ് പുതിയ കമ്പനി. കെഎസ്ആര്‍ടിസിക്ക് 50 വൈദ്യുത ബസുകളും 310 സിഎന്‍ജി ബസുകളും വാങ്ങാന്‍ കിഫ്ബിയില്‍ നിന്നും 286.50 കോടി രൂപ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ഉപാധികള്‍ വേണമെന്നായിരുന്നു കിഫ്ബിയുടെ ആവശ്യം. വായ്പ തിരിച്ചടവിനുള്ള ഉറപ്പിനു വേണ്ടി കെ.യു.ആര്‍.ടി.സിയുടെ മാതൃകയില്‍ ഉപകമ്പനി രൂപീകരിക്കണമെന്ന ഉപാധിയാണ് കിഫ്ബി മുന്നോട്ടുവച്ചത്. ഇതനുസരിച്ച് അടുത്ത മാസത്തോടുകൂടി കമ്പനി രൂപീകരിക്കാനാണ് തീരുമാനം.തിരുവനന്തപുരത്ത് ഈഞ്ചയ്ക്കലിലോ ആനയറയിലോ ആവും കമ്പനി നിലവില്‍ വരിക. ഇലക്ട്രിക് ബസുകള്‍ വാങ്ങല്‍, സര്‍വീസുകള്‍ ക്രമീകരിക്കല്‍, ജീവനക്കാരെ നിയോഗിക്കല്‍ തുടങ്ങിയവയായിരിക്കും കമ്പനിയുടെ ചുമതല. വരുമാനത്തില്‍ നിന്നും ഇന്ധനം, ശമ്പളം തുടങ്ങിയ ചെലവുകള്‍ കഴിഞ്ഞുള്ള മുഴുവന്‍ തുകയും കിഫ്ബിയിലേക്ക് തിരിച്ചടക്കാനാണ് ധാരണ . ഇലക്ട്രിക് ബസുകള്‍ക്ക് 27.50 കോടി കേന്ദ്ര സര്‍ക്കാരിന്റെ സബ്സിഡി ലഭ്യമാകും. ബാക്കി 259 കോടി നാല് ശതമാനം പലിശയ്ക്കാണ് വായ്പ നല്‍കുന്നത്

Next Story

RELATED STORIES

Share it