Kerala

കൊവിഡ്-19 : പഠനം മുടങ്ങാതിരിക്കാന്‍ ആപ്പുമായി കെഎസ്യുഎം-ന്റെ ലിന്‍വേയ്‌സ് ടെക്‌നോളജീസ്

അധ്യാപകരെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി സാമൂഹിക അധ്യയനം സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് ഇവര്‍ കൊറോണക്കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സൗജന്യമായി നല്‍കാനൊരുങ്ങുന്നത്.കൊവിഡ്-19 ന്റെ ഭീഷണിയെത്തുടര്‍ന്ന് സ്‌കൂളുകള്‍ നേരത്തെ അടയ്ക്കുകയും പരീക്ഷകള്‍ പകുതിയില്‍ മാറ്റിവയ്ക്കുകയും ചെയ്ത സാഹചര്യമാണ് രാജ്യത്തെങ്ങുമുള്ളത്. വൈറസിന്റെ വ്യാപനം തടയുന്നതിനായുള്ള ലോക് ഡൗണ്‍ നിലവിലുള്ളതിനാല്‍ സ്‌കൂളുകള്‍ എന്ന് തുറക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല

കൊവിഡ്-19 : പഠനം മുടങ്ങാതിരിക്കാന്‍ ആപ്പുമായി കെഎസ്യുഎം-ന്റെ ലിന്‍വേയ്‌സ് ടെക്‌നോളജീസ്
X

കൊച്ചി: കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ നേരത്തെ ക്ലാസുകള്‍ നിറുത്തേണ്ടി വന്നതിനാല്‍ വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലാകാതിരിക്കാനുള്ള ആപ്പുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ (കെഎസ്യുഎം) സംരംഭമായ ലിന്‍വേയ്‌സ് ടെക്‌നോളജീസ്.അധ്യാപകരെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി സാമൂഹിക അധ്യയനം സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് ഇവര്‍ കൊറോണക്കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സൗജന്യമായി നല്‍കാനൊരുങ്ങുന്നത്.

കൊവിഡ്-19 ന്റെ ഭീഷണിയെത്തുടര്‍ന്ന് സ്‌കൂളുകള്‍ നേരത്തെ അടയ്ക്കുകയും പരീക്ഷകള്‍ പകുതിയില്‍ മാറ്റിവയ്ക്കുകയും ചെയ്ത സാഹചര്യമാണ് രാജ്യത്തെങ്ങുമുള്ളത്. വൈറസിന്റെ വ്യാപനം തടയുന്നതിനായുള്ള ലോക് ഡൗണ്‍ നിലവിലുള്ളതിനാല്‍ സ്‌കൂളുകള്‍ എന്ന് തുറക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഈ സാഹചര്യത്തില്‍ പഠനം നിലയ്ക്കാതിരിക്കാനും പാഠഭാഗങ്ങള്‍ സമയത്ത് പഠിപ്പിച്ച് തീര്‍ക്കാനും സഹായിക്കുന്ന ആപ്പാണ് ലിന്‍വേയ്‌സ് ടെക്‌നോളജീസ് വാഗ്ദാനം ചെയ്യുന്നത്.നിലവില്‍ രാജ്യത്തെ നൂറോളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചു വരുന്നുണ്ട്. ഇത് സ്‌കൂളുകള്‍ക്ക് കൂടി ലഭ്യമാക്കുകയാണ് ചെയ്യുന്നതെന്ന് കമ്പനി സഹസ്ഥാപകനായ ബാസ്റ്റിന്‍ തോമസ് പറഞ്ഞു.

വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കോ ഏതെങ്കിലും ഒരു വകുപ്പ് മേധാവിക്കോ ഈ ആപ്പ് വഴി അധ്യയനം നിയന്ത്രിക്കാവുന്നതാണ്. പാഠഭാഗങ്ങള്‍ ക്ലാസിലെ എല്ലാ കുട്ടികളിലേക്കും എത്തുന്നു. അധ്യാപകരുടെ വിഡിയോ ഉള്‍പ്പെടെ ഇതിലൂടെ എത്തിച്ചു നല്‍കാനാകും. ഏതൊക്കെ പാഠഭാഗം പഠിപ്പിച്ചു, ഏതൊക്കെ കുട്ടികള്‍ പാഠഭാഗം വായിച്ചു, വീഡിയോ കണ്ടു തുടങ്ങിയ കാര്യങ്ങളെല്ലാം ഈ സാങ്കേതിക വിദ്യയിലൂടെ അറിയാന്‍ സാധിക്കും. പ്രശ്‌നോത്തരി, ലഘു പരീക്ഷകള്‍, സംശയങ്ങള്‍, തുടങ്ങിയവയും ഇതിലൂടെ അറിയാം.

ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് ആദ്യ മാസങ്ങളില്‍ ഈ ആപ്പിന്റെ സേവനം സൗജന്യമായി നല്‍കാനാണ് തീരുമാനമെന്ന് ബാസ്റ്റിന്‍ തോമസ് അറിയിച്ചു. പിന്നീടുള്ള സ്ഥിതിപരിഗണിച്ച് കൂടുതല്‍ കാലത്തേക്ക് നീട്ടുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ്-19 എന്ന മഹാവ്യാധിയെ വെല്ലുവിളിക്കാനുള്ള ആശയങ്ങളും പരിഹാര മാര്‍ഗങ്ങളും തേടി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ 'ബ്രേക്ക് കൊറോണ' എന്ന പേരില്‍ പരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്കു പുറമെ വിദ്യാര്‍ഥികള്‍, സംരംഭകര്‍, വ്യക്തികള്‍, എന്‍ജിഒകള്‍, ജനസമൂഹങ്ങള്‍ എന്നിവയ്ക്കും പങ്കെടുക്കാം. https://breakcorona.in/ എന്ന വെബ്‌സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

Next Story

RELATED STORIES

Share it