Kerala

കുട്ടനാട് സീറ്റ്: കേരള കോണ്‍ഗ്രസിലെ തര്‍ക്കം തീര്‍ക്കാന്‍ കുഞ്ഞാലിക്കുട്ടി മധ്യസ്ഥനാവും

സീറ്റില്‍ ഒരു കാരണവശാലും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് പി ജെ ജോസഫും ജോസ് കെ മാണിയും. കഴിഞ്ഞതവണ സ്ഥാനാര്‍ഥിയായിരുന്ന ജേക്കബ് എബ്രഹാമിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കണമെന്നാണ് ജോസഫ് പക്ഷത്തിന്റെ ആവശ്യം.

കുട്ടനാട് സീറ്റ്: കേരള കോണ്‍ഗ്രസിലെ തര്‍ക്കം തീര്‍ക്കാന്‍ കുഞ്ഞാലിക്കുട്ടി മധ്യസ്ഥനാവും
X

ആലപ്പുഴ: കുട്ടനാട് സീറ്റിനെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായിരിക്കെ മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ മധ്യസ്ഥനാക്കി സമവായത്തിന് യുഡിഎഫ് ശ്രമം. പി ജെ ജോസഫ്- ജോസ്‌കെമാണി വിഭാഗങ്ങള്‍ക്ക് യോജിപ്പിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും. അതേസമയം, സീറ്റില്‍ ഒരു കാരണവശാലും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് പി ജെ ജോസഫും ജോസ് കെ മാണിയും. കഴിഞ്ഞതവണ സ്ഥാനാര്‍ഥിയായിരുന്ന ജേക്കബ് എബ്രഹാമിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കണമെന്നാണ് ജോസഫ് പക്ഷത്തിന്റെ ആവശ്യം.

അതേസമയം, ഇത് തള്ളിയ ജോസ് കെ മാണി പക്ഷം ചരല്‍ക്കുന്നിലെ യോഗത്തില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്ന് പ്രഖ്യാപിച്ചു. കുഞ്ഞാലിക്കുട്ടി മധ്യസ്ഥനായി എത്തുന്നതോടെ ഇരുവിഭാഗവും ഇതുസംബന്ധിച്ച് തീരുമാനമെടുക്കേണ്ടിവരും. കുഞ്ഞാലിക്കുട്ടി നടത്തുന്ന ചര്‍ച്ചകള്‍ പരാജപ്പെട്ടാല്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും. പാലാ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഇരുവിഭാഗത്തിനും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുട്ടനാട് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ പകരം പുനലൂര്‍ കേരള കോണ്‍ഗ്രസിന് നല്‍കാനാണ് നീക്കം.

കുട്ടനാട്ടില്‍ ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജു അടക്കമുള്ളവരെ കോണ്‍ഗ്രസ് പരിഗണിക്കുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. കുട്ടനാട് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ അരൂരില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് നേതൃത്വം നല്‍കിയ പി ടി തോമസ്- കെ വി തോമസ് ടീമിനെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കാന്‍ നിയോഗിക്കാനും കോണ്‍ഗ്രസിന് പദ്ധതിയുണ്ട്. തോമസ് ചാണ്ടി എംഎല്‍എയുടെ നിര്യാണത്തെത്തുടര്‍ന്നാണ് കുട്ടനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരുന്നത്.

Next Story

RELATED STORIES

Share it