Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ആദ്യദിനം സമര്‍പ്പിച്ചത് എട്ട് പത്രികകള്‍

തിരുവനന്തപുരം മണ്ഡലത്തില്‍ രണ്ടും ആറ്റിങ്ങല്‍, കൊല്ലം, ഇടുക്കി, ചാലക്കുടി, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോ പത്രികയുമാണ് സമര്‍പ്പിച്ചിട്ടുള്ളത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ആദ്യദിനം സമര്‍പ്പിച്ചത് എട്ട് പത്രികകള്‍
X

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള ആദ്യദിനം സംസ്ഥാനത്ത് ലഭിച്ചത് എട്ട് പത്രികകള്‍. തിരുവനന്തപുരം മണ്ഡലത്തില്‍ രണ്ടും ആറ്റിങ്ങല്‍, കൊല്ലം, ഇടുക്കി, ചാലക്കുടി, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോ പത്രികയുമാണ് സമര്‍പ്പിച്ചിട്ടുള്ളത്. പത്രിക നല്‍കിയവരില്‍ നാലുപേര്‍ സ്ത്രീകളാണ്.

മിനി എസ് (എസ്‌യുസിഐ), എ ഗോപകുമാര്‍ (ഡിഎച്ച്ആര്‍എം) എന്നിവരാണ് തിരുവനന്തപുരം മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചവര്‍. മറ്റു മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും ചുവടെ: ആറ്റിങ്ങല്‍ ടി ഷൈലജ (ഡിഎച്ച്ആര്‍എം), കൊല്ലം സിന്റു പ്രഭാകരന്‍ (എസ്‌യുസിഐ), ഇടുക്കി ജോയ്‌സ് ജോര്‍ജ് (സ്വതന്ത്രന്‍), ചാലക്കുടി ജോസ് തോമസ് (മാര്‍ക്‌സിറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (യുനൈറ്റഡ്)), വയനാട് മുജീബ് റഹ്മാന്‍ (സ്വതന്ത്രന്‍), കണ്ണൂര്‍ ആര്‍ അപര്‍ണ (എസ്‌യുസിഐ).

Next Story

RELATED STORIES

Share it