Kerala

കേരള ഗവര്‍ണറെ ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററാക്കണം : ജെഎസ്എസ്

ദ്വീപുമായി ബന്ധപ്പെട്ടിരിക്കുന്ന മിക്ക ഓഫീസുകളും കേരളത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മാത്രവുമല്ല ദ്വീപിന്റെ ജുഡീഷ്യല്‍ അഡ്മിനിസ്്രേടഷന്‍ കേരള ഹൈക്കോടതിക്കും കേരള സംസ്ഥാനത്തിനുമാണ്.ഇന്ത്യന്‍ ഭരണഘടനയുടെ 239 (2) പ്രകാരം ഒരു യൂനിയന്‍ ടെറിട്ടറിയുടെ അഡ്മിനിസ്ട്രേറ്ററായി ഏറ്റവും അടുത്തുള്ള സംസ്ഥാനത്തിന്റെ ഗവര്‍ണ്ണറെ നിയമിക്കാമെന്ന് വ്യവസ്ഥ ചെയ്യുന്നു. കേരളം ലക്ഷദ്വീപിന്റെ പോറ്റമ്മയാണ്

കേരള ഗവര്‍ണറെ ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററാക്കണം : ജെഎസ്എസ്
X

കൊച്ചി :ലക്ഷദ്വീപിന്റെ ഭരണ ചുമതല കേരള ഗവര്‍ക്ക് നല്‍കണമെന്ന് ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എ എന്‍ രാജന്‍ ബാബു.ജെഎസ്എസ് ജില്ലാ കമ്മിറ്റി ലക്ഷദ്വീപ് ഡവലപ്പമെന്റ് കോര്‍പ്പറേഷന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടനയുടെ 239 (2) പ്രകാരം ഒരു യൂനിയന്‍ ടെറിട്ടറിയുടെ അഡ്മിനിസ്ട്രേറ്ററായി ഏറ്റവും അടുത്തുള്ള സംസ്ഥാനത്തിന്റെ ഗവര്‍ണ്ണറെ നിയമിക്കാമെന്ന് വ്യവസ്ഥ ചെയ്യുന്നു. കേരളം ലക്ഷദ്വീപിന്റെ പോറ്റമ്മയാണ്. 1957-ല്‍ ഭാഷയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ പുനക്രമീകരണവും രൂപീകരണവും നടത്തിയത്. ലക്ഷദ്വീപിലെ സംസാര ഭാക്ഷയും മലയാളമാണ്.ദ്വീപുമായി ബന്ധപ്പെട്ടിരിക്കുന്ന മിക്ക ഓഫീസുകളും കേരളത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മാത്രവുമല്ല ദ്വീപിന്റെ ജുഡീഷ്യല്‍ അഡ്മിനിസ്്രേടഷന്‍ കേരള ഹൈക്കോടതിക്കും കേരള സംസ്ഥാനത്തിനുമാണ്.

ഭരണഘടന വ്യവസ്ഥയനുസരിച്ചും, ഭാക്ഷാപരവും, സാംസ്‌കാരിക പൈതൃകമനുസരിച്ചും കേരള ഗവര്‍ണ്ണര്‍റെ അഡ്മിനിസ്ട്രേറ്ററായിട്ടുകൂടി നിയമിക്കേണ്ടതാണെന്നും രാജന്‍ ബാബു പറഞ്ഞു. ഭരണഘടനാപരമായി ദ്വീപ് പഞ്ചായത്തിന് ലഭിച്ച അധികാരം അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് പ്രകാരം ഇല്ലാതാക്കുന്നത് ഭരണഘടനാവിരുദ്ധവുമാണ്. പഞ്ചായത്തുകള്‍ക്കുള്ള അധികാരം 243 (ഘ) പ്രകാരം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കൊഴികെ യൂനിയന്‍ ടെറിട്ടറികള്‍ക്കും രാജ്യത്ത് ഉടനീളവും ബാധകമാണ്. ഡല്‍ഹി, പുതുച്ചേരി മുതലായ മിക്ക യൂനിയന്‍ ടെറിട്ടറികള്‍ക്കും സംസ്ഥാന പദവി നല്‍ക്കുന്ന ഇക്കാലത്ത് ബിജെപിയുടെ രഹസ്യ അജണ്ട നടപ്പാക്കാന്‍ വേണ്ടിമാത്രമാണ് കിരാത ഉത്തരവുകള്‍ അഡ്മിനിസ്ട്രേറ്റര്‍ ഇറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജെഎസ്എസ് സംസ്ഥാന കമ്മിറ്റി അംഗം എല്‍ കുമാര്‍, ജില്ലാ പ്രസിഡന്റ് സുനില്‍ കുമാര്‍, സെക്രട്ടറി പി ആര്‍ ബിജു, കമ്മിറ്റി അംഗങ്ങളായ മനോജ് ബാബു,കെ വി ജോയി പ്രസംഗിച്ചു.

Next Story

RELATED STORIES

Share it