Kerala

ലക്ഷദ്വീപ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ലക്ഷദ്വീപ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
X

തിരുവനന്തപുരം:തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ലക്ഷദീപില്‍ നിന്നുള്ള വിദ്യാര്‍ഥിയെ കോളേജ് ഹോസറ്റലിലെ മുറിയില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചു. ഏഴംഗ സംഘമാണ് മര്‍ദ്ദിച്ചത്. എസ് എഫ് ഐ പ്രവര്‍ത്തകനും ഭിന്നശേഷിക്കാരനുമായ അനസ് എന്ന വിദ്യാര്‍ഥിയെ കഴിഞ്ഞ ആഴ്ച എസ് എഫ് ഐ നേതാക്കള്‍ മര്‍ദ്ദിച്ചത് വലിയ വിവാദമായിരുന്നു.

മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. അനസിന്റെ സുഹൃത്താണ് ഇന്നലെ മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ഥി അന്നത്തെ സംഭവത്തില്‍ അനസിനെ പിന്തുണച്ചു എന്നാരോപിച്ചായിരുന്നു ഇന്നലെ മുറിയില്‍ കയറി മര്‍ദ്ദിച്ചത്. മ്യൂസിയം പോലിസ് കേസെടുത്തു.




Next Story

RELATED STORIES

Share it