Kerala

പാര്‍ട്ടി സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണം; സിപിഎം കേന്ദ്ര കമ്മിറ്റിക്ക് കുറ്റിയാടിയില്‍ നിന്ന് കത്ത്

പാര്‍ട്ടി സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണം;  സിപിഎം കേന്ദ്ര കമ്മിറ്റിക്ക് കുറ്റിയാടിയില്‍ നിന്ന് കത്ത്
X

കോഴിക്കോട്: സിപിഎം കേന്ദ്ര കമ്മിറ്റിക്ക് കുറ്റിയാടിയില്‍ നിന്ന് കത്ത്. സിപിഎം കുറ്റിയാടി മണ്ഡലം കമ്മിറ്റിയാണ് കത്ത് നല്‍കിയത്. കുറ്റിയാടി സീറ്റില്‍ സിപിഎം തന്നെ മത്സരിക്കണമെന്നാണ് ആവശ്യം. സീറ്റ് ജോസ് വിഭാഗത്തിന് നല്‍കിയതില്‍ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കത്ത്.

സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി പൊന്നാനിയിലും കോങ്ങാടും സിപിഎമ്മില്‍ പ്രതിഷേധം കനക്കുകയാണ്. പൊന്നാനിയില്‍ ടി എം സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് ഏരിയാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെ ഏഴ് പേര്‍ ഇന്ന് രാജിവെച്ചു. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച പാര്‍ട്ടി തീരുമാനത്തില്‍ മാറ്റമില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയും കലഹമുണ്ട്. സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന ജയാനന്ദയെ മാറ്റണമെന്ന് മണ്ഡലം കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു. യുഡിഎഫിലെയും എന്‍ഡിഎയിലെയും അനൈക്യം മുതലെടുക്കാന്‍ ജയാനന്ദയ്ക്ക് സാധിക്കില്ലെന്നാണ് വിമര്‍ശനം.

Next Story

RELATED STORIES

Share it