Kerala

ലൈഫ് മിഷന്‍ ക്രമക്കേട്: സ്വപ്‌നയുടെയും ശിവശങ്കറിന്റെയും വാട്‌സ് ആപ് ചാറ്റ് വിവരം വിജിലന്‍സിന് നല്‍കാന്‍ കോടതി അനുമതി

തിരുവനന്തപരും സി ഡാക്കില്‍ നിന്നും വിജിലന്‍സിന് വിവരങ്ങള്‍ ശേഖരിക്കാം.ശിവശങ്കര്‍,സ്വപ്‌ന സുരേഷ് എന്നിവരുടെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കാനും വിജിലന്‍സിന് അനുമതി നല്‍കി.ശിവശങ്കറിന്റെയും സ്വപ്‌ന സുരേഷിന്റെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും വാട്‌സ് ആപ് ചാറ്റ് വിവരങ്ങള്‍ വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു

ലൈഫ് മിഷന്‍ ക്രമക്കേട്: സ്വപ്‌നയുടെയും ശിവശങ്കറിന്റെയും വാട്‌സ് ആപ് ചാറ്റ് വിവരം വിജിലന്‍സിന് നല്‍കാന്‍ കോടതി അനുമതി
X

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ്,എം ശിവശങ്കര്‍,ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ എന്നിവരുടെ വാട്‌സ് ആപ് ചാറ്റ് വിവരങ്ങള്‍ വിജിലന്‍സിന് കൈമാറാന്‍ കോടതിയുടെ അനുമതി.തിരുവനന്തപരും സി ഡാക്കില്‍ നിന്നും വിജിലന്‍സിന് വിവരങ്ങള്‍ ശേഖരിക്കാം.ശിവശങ്കര്‍,സ്വപ്‌ന സുരേഷ് എന്നിവരുടെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കാനും വിജിലന്‍സിന് അനുമതി നല്‍കി.ശിവശങ്കറിന്റെയും സ്വപ്‌ന സുരേഷിന്റെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും വാട്‌സ് ആപ് ചാറ്റ് വിവരങ്ങള്‍ വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

ലൈഫ് മിഷന്‍ പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് സ്വപ്‌നയുടെയും ശിവശങ്കറിന്റെയും വാട്‌സ് ആപ് ചാറ്റ് വിവരങ്ങള്‍ വിജിലന്‍സ് ശേഖരിക്കുന്നത്.ലൈഫ് മിഷന്‍,കെ ഫോണ്‍ അടക്കമുളള സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്‌ന സുരേഷിന് ചോര്‍ത്തി നല്‍കിയെന്ന് നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു.ഇത് തെളിയിക്കുന്ന ഇവരുടെ വാട്‌സ് ആപ് ചാറ്റ് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇ ഡി കോടതിയെ അറിയിച്ചിരുന്നു.കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവശങ്കറെ നേരത്തെ ഇ ഡി അറസ്റ്റു ചെയ്തിരുന്നു.ശിവശങ്കര്‍ ഇപ്പോഴും റിമാന്റിലാണ്.

Next Story

RELATED STORIES

Share it