Kerala

വാടകവീട്ടിൽ ചാരായവാറ്റ്; റാന്നിയിൽ ഒരാൾ പിടിയിൽ

കിടപ്പുമുറിക്കുള്ളില്‍ രണ്ടുകുപ്പികളിലായി ഒരു ലിറ്ററോളം ചാരായം സൂക്ഷിച്ചതിന് പത്തനംതിട്ട മൈലാടുംപാറ മേപ്രത്ത് മുരുപ്പേല്‍ വീട്ടില്‍ ഗിരീഷ്‌കുമാറിനെ അറസ്റ്റ് ചെയ്തു.

വാടകവീട്ടിൽ ചാരായവാറ്റ്; റാന്നിയിൽ ഒരാൾ പിടിയിൽ
X

പത്തനംതിട്ട: വ്യാജചാരായം വാറ്റിയെടുക്കുന്നതിനായി വാടക വീട്ടിനുള്ളില്‍ പ്ലാസ്റ്റിക് കന്നാസില്‍ 25 ലിറ്റര്‍ കോട കലക്കി സൂക്ഷിച്ചതിന് റാന്നി ഒരാൾ അറസ്റ്റിൽ. ജനു ആന്റണി (45) ക്കെതിരെയാണ് കേസെടുത്തത്. ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന റാന്നി പഴവങ്ങാടി കരികുളം നീരേറ്റുകാവ് വീട്ടിനുള്ളിലാണ് ചാരായം വാറ്റാന്‍ ശ്രമിച്ചത്. വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

ജനമൈത്രി ബീറ്റ് ഓഫീസറായ ബിനു, നീരേറ്റുകാവില്‍ കുഞ്ഞുമോള്‍ എന്നയാള്‍ക്ക് പ്രമേഹത്തിനുള്ള മരുന്ന് എത്തിച്ചശേഷം മടങ്ങുമ്പോള്‍ ജനുവിന്റെ വീട്ടില്‍ ചാരായം വാറ്റുന്നുണ്ടെന്നറിഞ്ഞ് വിവരം റാന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥിനെ അറിയിച്ചു. തുടര്‍ന്ന് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളുടെ വീട്ടില്‍ പരിശോധന നടത്തി കോടയും മറ്റും പിടിച്ചെടുക്കുകയായിരുന്നു.

കിടപ്പുമുറിക്കുള്ളില്‍ രണ്ടുകുപ്പികളിലായി ഒരു ലിറ്ററോളം ചാരായം സൂക്ഷിച്ചതിന് പത്തനംതിട്ട മൈലാടുംപാറ, മേപ്രത്ത് മുരുപ്പേല്‍ വീട്ടില്‍ ഗിരീഷ്‌കുമാറിനെ (32) പത്തനംതിട്ട എസ്‌ഐ ജയ്‌മോന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. വ്യാജവാറ്റ് തടയുന്നതിന് റെയ്ഡുകളും പരിശോധനകളും കര്‍ശനമാക്കാന്‍ ജില്ലയിലെ എല്ലാ എസ്എച്ച്ഒ മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുള്ളതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. കോവിഡ്-19 വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ തുടരുമെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.

തിരുവല്ല മുത്തൂര്‍ മുസ്ലിം പള്ളിക്ക് സമീപമുള്ള ഷെഡില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂട്ടംകൂടി നിന്ന അഞ്ചു പേരെ അറസ്റ്റ് ചെയ്ത് തിരുവല്ല പോലീസ് കേസെടുത്തു.

Next Story

RELATED STORIES

Share it