- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം: ഹൈക്കോടതി വിധി വലിയ സാമൂഹ്യദുരന്തത്തില്‍നിന്ന് നാടിനെ രക്ഷിക്കുന്നത്- വി എം സുധീരന്‍
മഹാവിപത്തായ കൊറോണയെ പ്രതിരോധിക്കുന്നതില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന കേരളത്തിന് അപമാനകരമായ ഈ ഉത്തരവിലൂടെ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് സര്‍ക്കാര്‍ ചെയ്തത്.
തിരുവനന്തപുരം: മരുന്നിനുപകരം മദ്യം നല്‍കാനുള്ള സര്‍ക്കാരിന്റെ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത തലതിരഞ്ഞ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതിയുടെ നടപടി വലിയൊരു സാമൂഹ്യദുരന്തത്തില്‍നിന്നും നാടിനെ രക്ഷിക്കുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. മഹാവിപത്തായ കൊറോണയെ പ്രതിരോധിക്കുന്നതില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന കേരളത്തിന് അപമാനകരമായ ഈ ഉത്തരവിലൂടെ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് സര്‍ക്കാര്‍ ചെയ്തത്. മദ്യ ഉപയോഗം നിര്‍ത്തുകവഴി പിന്‍മാറ്റ അസ്വാസ്ഥ്യമുണ്ടാവുന്നവര്‍ക്ക് വേണ്ടത്ര ചികില്‍സാസൗകര്യമില്ലാത്തതുകൊണ്ടാണ് ഈ ഉത്തരവ് പുറപ്പെടുവിക്കേണ്ടിവന്നതെന്ന സര്‍ക്കാര്‍ വാദം യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതും അപഹാസ്യവുമാണ്.
പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജുകളും മാനസികാരോഗ്യകേന്ദ്രങ്ങളുംവരെ സര്‍വതലത്തിലും ഇതിനെല്ലാമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ ആരോഗ്യവകുപ്പിനെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള സര്‍ക്കാര്‍ നിലപാട് വളരെ വിചിത്രമാണ്. ഇനിയെങ്കിലും ഇത്തരം തെറ്റായ ഉത്തരവുകള്‍ പുറപ്പെടുവിക്കാതിരിക്കാനുള്ള ശക്തമായ താക്കീതാണ് ഈ വിധിയിലൂടെ ഹൈക്കോടതി സര്‍ക്കാരിന് നല്‍കിയിട്ടുള്ളത്. സമയോചിതമായി അതിഗുരുതരമായ ഈ പ്രശ്നത്തില്‍ ഹൈക്കോടതിയുടെ ഇടപെടലിന് ഇടവരുത്തിയ ഡോക്ടര്‍ സമൂഹത്തെയും ടി എന്‍ പ്രതാപന്‍ എംപിയെയും അഭിനന്ദിക്കുന്നതായും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTസ്ട്രെയ്റ്റ് ഡ്രൈവില്‍ പന്ത് മുഖത്തടിച്ചു; അംപയര്‍ ടോണി ഡെ...
21 Nov 2024 5:22 AM GMTട്വന്റി-20 ലോക റാങ്കിങില്‍ തിലക് വര്‍മ്മയ്ക്കും സഞ്ജുവിനും കുതിപ്പ്;...
20 Nov 2024 12:17 PM GMTജൊഹന്നാസ്ബര്ഗില് തീപ്പൊരി കൂട്ട്കെട്ട്; സഞ്ജുവിനും തിലകിനും...
15 Nov 2024 5:45 PM GMTതിലക് വര്‍മ്മയുടെ സെഞ്ചുറി കരുത്തില്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക്...
14 Nov 2024 1:19 AM GMTഇന്ത്യ ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുത്തില്ലെങ്കില്‍ ഐസിസി...
11 Nov 2024 6:44 AM GMT