Kerala

കോഴിക്കോട് ബസ് സ്റ്റാന്‍ഡ് പച്ചക്കറി മാര്‍ക്കറ്റായി

മാര്‍ക്കറ്റിലെ ഉന്തുവണ്ടികള്‍ ഉള്‍പ്പെടെ സ്റ്റാന്‍ഡിലേക്ക് മാറ്റുകയും മാര്‍ക്കറ്റിലേക്ക് കൊണ്ടുവരുന്ന സാധനങ്ങള്‍ ഇറക്കിവെക്കാനും സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യാനുമുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു.

കോഴിക്കോട് ബസ് സ്റ്റാന്‍ഡ് പച്ചക്കറി മാര്‍ക്കറ്റായി
X

കോഴിക്കോട്: കൊവിഡ് 19 നിയന്ത്രണങ്ങള്‍ക്കിടെ കോഴിക്കോട്ടെ പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് കോര്‍പറേഷന്റെ നേതൃത്വത്തില്‍ പാളയം പച്ചക്കറി മാര്‍ക്കറ്റ് ബസ് സ്റ്റാന്‍ഡിലേക്ക് മാറ്റി. മാര്‍ക്കറ്റിലെ ഉന്തുവണ്ടികള്‍ ഉള്‍പ്പെടെ സ്റ്റാന്‍ഡിലേക്ക് മാറ്റുകയും മാര്‍ക്കറ്റിലേക്ക് കൊണ്ടുവരുന്ന സാധനങ്ങള്‍ ഇറക്കിവെക്കാനും സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യാനുമുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ വളരെയധികം തിരക്ക് അനുഭവപ്പെട്ടത് ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ സൗകര്യപ്രമായ രീതിയില്‍ ബസ്സ് സ്റ്റാന്‍ഡ് പച്ചക്കറി വില്‍ക്കാനായി ഉപയോഗപ്രദമാക്കിയത്. ലോക്ഡൗണ്‍ ലംഘകരെ കണ്ടെത്താനായി ഇവിടെ പോലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

Next Story

RELATED STORIES

Share it