- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണ്‍ ലംഘനം: ആലപ്പുഴയില്‍ 248 വാഹനങ്ങള്‍ പിടിച്ചെടുത്തു; 11 പേരെ അറസ്റ്റ് ചെയ്തു
ക്വാറന്റൈന് ലംഘിച്ചതിന് 14 പേര്‍ക്കെതിരെയും,മാസ്ക്ക് ധരിക്കാത്തതിന് 724 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. സാമൂഹ്യ അകലം പാലിക്കാത്തതിന് 406 പേര്‍ക്കെതിരെയും,കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് നടപടി സ്വീകരിച്ചു
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ലോക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറില്‍ 76 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.11 പേരെ അറസ്റ്റ് ചെയ്തു. ക്വാറന്റൈന് ലംഘിച്ചതിന് 14 പേര്‍ക്കെതിരെയും,മാസ്ക്ക് ധരിക്കാത്തതിന് 724 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. സാമൂഹ്യ അകലം പാലിക്കാത്തതിന് 406 പേര്‍ക്കെതിരെയും,കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് നടപടി സ്വീകരിച്ചു.44248 പേരെ താക്കീത് ചെയ്ത് വിട്ടയച്ചു. താക്കിത് ചെയ്തതില്‍ കൂടുതല്‍ പേരും ഡബിള്‍ മാസ്ക് ധരിക്കാത്തവരായിരുന്നു. 248 വാഹനങ്ങള്‍ക്കെതിരെ നടപടി എടുത്തതായും പോലിസ് പറഞ്ഞു.
ജില്ലയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സ്വയം പ്രതിരോധം ആവിശ്യമാണന്നും, എല്ലാവരും കൊവിഡ് വ്യാപനത്തിനെതിരായ സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിക്കണമെന്നും ആലപ്പുഴ ജില്ലാ പോലിസ് മേധാവി പറഞ്ഞു. ലോക് ഡൗണ്‍ സമയത്തെ അവശ്യ യാത്രകള്‍ക്കായി പോലിസ് ഏര്‍പ്പെടുത്തിയിട്ടുള്ള പാസ് അടിയന്തിര ആവശ്യങ്ങള്‍ക്കും, അന്തര്‍ ജില്ലാ യാത്രകള്‍ക്കും മാത്രം. ലോക്ഡൗണ്‍ പാസ് ദുരുപയോഗം ചെയ്താല്‍ ശക്തമായ നിയമ നടപടി സ്വീകരിക്കും.
അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് ദൂരെ യാത്ര അനുവദനീയമല്ല.ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇന്നു മുതല്‍ ഈ മാസം ഒമ്പതു വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. നിലവില്‍ ഇളവു നല്കി, പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ക്ക് ഇന്നു മുതല്‍ ജൂണ്‍ 9 വരെ പ്രവര്‍ത്തനാനുമതി ഉണ്ടാവില്ല. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും (പാക്കേജിംഗ് ഉള്‍പ്പെടെ) വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മ്മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവക്കു മാത്രമേ ഇന്നു മതുല്‍ 9 വരെ പ്രവര്‍ത്തനാനുമതി ഉണ്ടാവുകയുള്ളു.
വഴിയോര കച്ചവടം ജില്ലയില്‍ അനുവദനീയമല്ല. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുനടാത്താവുന്നതാണെന്നും എസ്പി പറഞ്ഞു.ടിപിആര്‍ കൂടിയ പ്രദേശങ്ങളില്‍ പോലിസ് പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. രോഗവ്യാപനം രൂക്ഷമായ എല്ലാ മേഖലകളിലും പ്രധാന റോഡുകള്‍ ഒഴികെയുള്ളവ അടയ്ക്കും.അടച്ച ബാരിക്കേഡുകള്‍ അനധികൃതമായി നീക്കിയാല്‍ അവര്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാകും.
ജില്ലയില്‍ 319 ടീമുകളെയാണ് കണ്ടയ്ന്മെന്റ് പരിശോധനക്കായി നിയോഗിച്ചിട്ടുള്ളത്. നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 188, 269 പ്രകാരവും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവുമുള്ള നടപടികള്‍ സ്വീകരിക്കും. ഈ നിയന്ത്രണങ്ങള്‍ കര്‍ശനമായി ജില്ലയില്‍ നടപ്പാക്കുമെന്നും പൂര്‍ണ്ണമായും പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ജില്ലാ പോലിസ് മേധാവി ജി ജയ്ദേവ് പറഞ്ഞു.
RELATED STORIES
തിരുവനന്തപുരത്ത് കനത്ത മഴ; നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി...
4 Nov 2024 1:47 PM GMTനെടുമങ്ങാട് തിരിച്ചിട്ടപ്പാറയില്‍ യുവാവ് മിന്നലേറ്റ് മരിച്ചു
4 Nov 2024 11:41 AM GMTചക്രവാതച്ചുഴി; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴ; 10...
4 Nov 2024 6:58 AM GMTസന്ദീപ് വാര്യരുമായി ചർച്ച നടത്തിയിട്ടില്ല: എം വി ഗോവിന്ദൻ
3 Nov 2024 7:49 AM GMTകൊടകര കുഴല്‍പ്പണ കേസ്;ബിജെപി മുന്‍ ഓഫിസ് സെക്രട്ടറിയുടെ...
1 Nov 2024 8:58 AM GMTഒറ്റ തന്ത പ്രയോഗം സിനിമയില്‍ പറ്റും ഇത് രാഷ്ട്രീയം; സുരേഷ് ഗോപിക്ക്...
31 Oct 2024 9:01 AM GMT