- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണ്‍ ഇളവ്: എറണാകുളം ജില്ലയില്‍ എട്ടില്‍ താഴെ പോസിറ്റിവിറ്റിനിരക്കുളളത് 11 തദ്ദേശ സ്ഥാപനങ്ങള്‍ മാത്രം
ടി പി ആര്‍ 8 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലുള്ള ബി വിഭാഗത്തില്‍ 70 തദ്ദേശ സ്ഥാപങ്ങളും ടി പി ആര്‍ 20 ശതമാനത്തിനും 30 ശതമാനത്തിനും ഇടയിലുള്ള സി വിഭാഗത്തില്‍ 14 തദ്ദേശ സ്ഥാപനങ്ങളും 30 % ത്തിനു മുകളില്‍ ടി പി ആര്‍ ഉള്ള ഡി വിഭാഗത്തില്‍ ഒരു തദ്ദേശ സ്ഥാപനവുമാണുള്ളത്
കൊച്ചി:ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നാലായി തിരിച്ചിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ എറണാകുളം ജില്ലയില്‍ എട്ടില്‍ താഴെ പോസിറ്റിവിറ്റി നിരക്കുള്ളത്(എ വിഭാഗം) 11 തദ്ദേശ സ്ഥാപനങ്ങള്‍ മാത്രം.ടി പി ആര്‍ 8 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലുള്ള ബി വിഭാഗത്തില്‍ 70 തദ്ദേശ സ്ഥാപങ്ങളും ടി പി ആര്‍ 20 ശതമാനത്തിനും 30 ശതമാനത്തിനും ഇടയിലുള്ള സി വിഭാഗത്തില്‍ 14 തദ്ദേശ സ്ഥാപനങ്ങളും 30 % ത്തിനു മുകളില്‍ ടി പി ആര്‍ ഉള്ള ഡി വിഭാഗത്തില്‍ ഒരു തദ്ദേശ സ്ഥാപനവുമാണുള്ളത്.
കൊവിഡ് വ്യാപന തോതിന്റെ അടിസ്ഥാനത്തിലാണ് ഇളവുകളും നിയന്ത്രണങ്ങളും നിശ്ചയിക്കുകയെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു.സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിവാര ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ( ടി പി ആര്‍ ) ന്റെ അടിസ്ഥാനത്തിലായിരിക്കും ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുകയെന്നും ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു.
പ്രതിവാര ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 ശതമാനത്തില്‍ താഴെയുള്ള തദ്ദേശ സ്ഥാപനങ്ങളെ എ വിഭാഗത്തിലും (കുറഞ്ഞ രോഗ വ്യാപനമുള്ള പ്രദേശം) ടി പി ആര്‍ 8 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലുള്ളവയെ ബി വിഭാഗത്തിലും (മിതമായ രോഗവ്യാപനമുള്ള പ്രദേശം),ടി പി ആര്‍ 20 ശതമാനത്തിനും 30 ശതമാനത്തിനും ഇടയിലുള്ളവയെ (കൂടുതല്‍ രോഗവ്യാപനമുള്ള പ്രദേശം) സി വിഭാഗത്തിലും ടി പി ആര്‍ 30 ശതമാനത്തില്‍ മുകളില്‍ (ുരുതര വ്യാപനമുള്ള പ്രദേശം ) ഉള്ള തദ്ദേശ സ്ഥാപനങ്ങളെ ഡി വിഭാഗത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.നിയന്ത്രണങ്ങളും ഇളവുകളും നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എല്ലാ ബുധനാഴ്ചയും അവലോകനം ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണങ്ങളും ഇളവുകളും തുടരുക.
ശരാശരി ടി പി ആര്‍ 8% ല്‍ താഴെയുള്ള ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍( വിഭാഗം -എ)
പാലക്കുഴ, കൂത്താട്ടുകുളം, അയ്യമ്പുഴ, തിരുമാറാടി, മാറാടി, വാളകം, ഇലഞ്ഞി, പെരുമ്പാവൂര്‍ , പിണ്ടിമന, വാരപ്പെട്ടി, കീരംപാറ
ടി പി ആര്‍ 8% നും 20% നും ഇടയിലുള്ള തദ്ദേശ സ്ഥാപനങ്ങള്‍ ( വിഭാഗം -ബി)
ആയവന, മൂവാറ്റുപുഴ, മണീട്, ചെങ്ങമനാട്, പോത്താനിക്കാട്, ആവോലി, നെടുമ്പാശേരി, എടവനക്കാട്, മഞ്ഞപ്ര, കുന്നുകര, കൊച്ചി, പാറക്കടവ്, കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍, ആരക്കുഴ, അങ്കമാലി, കവളങ്ങാട്, ആമ്പല്ലൂര്‍, കിഴക്കമ്പലം, വടവുകോട് - പുത്തന്‍കുരിശ്, ആലുവ, പല്ലാരിമംഗലം, കോതമംഗലം, മൂക്കന്നൂര്‍, രാമമംഗലം, മുടക്കുഴ, ഉദയംപേരൂര്‍, പുത്തന്‍വേലിക്കര , ചോറ്റാനിക്കര, കോട്ടപ്പടി, ഏലൂര്‍, മഴുവന്നൂര്‍, കോട്ടുവള്ളി, രായമംഗലം, ചെല്ലാനം, പാമ്പാക്കുട, മലയാറ്റൂര്‍ - നീലേശ്വരം, വരാപ്പുഴ, പിറവം, കൂവപ്പടി, എടത്തല, ഏഴിക്കര , പൈങ്ങോട്ടൂര്‍, കുമ്പളം, തൃക്കാക്കര, കീഴ്മാട്, നോര്‍ത്ത് പറവൂര്‍, വേങ്ങൂര്‍, കുഴിപ്പിള്ളി, തിരുവാണിയൂര്‍, എടയ്ക്കാട്ടുവയല്‍, മുളന്തുരുത്തി, വെങ്ങോല, കടമക്കുടി, കടുങ്ങല്ലൂര്‍, പള്ളിപ്പുറം, കളമശേരി, തൃപ്പൂണിത്തുറ, മുളവുകാട്, പൂതൃക്ക, തുറവൂര്‍, മരട്, കറുകുറ്റി, ചേന്ദമംഗലം, ചേരാനെല്ലൂര്‍, കരുമാല്ലൂര്‍, വാഴക്കുളം, കാഞ്ഞൂര്‍, ശ്രീമൂലനഗരം, നായരമ്പലം
ടി പി ആര്‍ 20% നും 30% നും ഇടയിലുള്ള തദ്ദേശ സ്ഥാപനങ്ങള്‍ (വിഭാഗം - സി)
ഞാറയ്ക്കല്‍, നെല്ലിക്കുഴി, ചൂര്‍ണ്ണിക്കര, ഒക്കല്‍, കാലടി, ആലങ്ങാട്, എളങ്കുന്നപ്പുഴ, വടക്കേക്കര, അശമന്നൂര്‍, കുട്ടമ്പുഴ, കുമ്പളങ്ങി, കുന്നത്തുനാട്, പായിപ്ര, ഐക്കരനാട്
30 % ത്തിനു മുകളില്‍ ടി പി ആര്‍ ഉള്ള തദ്ദേശ സ്ഥാപനങ്ങള്‍ (വിഭാഗം - ഡി)
ചിറ്റാട്ടുകര എന്നീ സ്ഥാപനങ്ങളുമാണുള്ളത്.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT