Kerala

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍: ജൂണ്‍ 19 വരെയുള്ള ഭാഗ്യക്കുറി നറുക്കെടുപ്പ് റദ്ദാക്കി

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍: ജൂണ്‍ 19 വരെയുള്ള ഭാഗ്യക്കുറി നറുക്കെടുപ്പ് റദ്ദാക്കി
X

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഭാഗ്യക്കുറി നറുക്കെടുപ്പുകള്‍ റദ്ദാക്കി. ഈ മാസം ഏഴ് മുതല്‍ 19 വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യക്കുറികള്‍ റദ്ദാക്കിയെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. വിന്‍വിന്‍- 619, 620, സ്ത്രീശക്തി- 264, 265, അക്ഷയ- 501, 502, കാരുണ്യ പ്ലസ്- 372, 373, നിര്‍മല്‍- 228, 229, കാരുണ്യ- 503, 504 എന്നീ 12 ഭാഗ്യക്കുറികള്‍ കൂടിയാണ് റദ്ദാക്കിയത്.

ഇതോടെ നിലവില്‍ റദ്ദാക്കിയ ഭാഗ്യക്കുറികളുടെ എണ്ണം 33 ആയി. ഭാഗ്യമിത്ര ബിഎം 06 ലൈഫ്, വിഷു ബമ്പര്‍ ബി ആര്‍ 79 ഉള്‍പ്പെടെ 9 ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് മാറ്റിവയ്ക്കുകയും ചെയ്തു. മാറ്റിവച്ച നറുക്കെടുപ്പ് തിയ്യതി പിന്നീട് അറിയിക്കുമെന്ന് ഭാഗ്യകുറി വകുപ്പ് പബ്ലിസിറ്റി ഓഫിസര്‍ അറിയിച്ചു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞമാസവും ഭാഗ്യക്കുറികള്‍ റദ്ദാക്കിയിരുന്നു.

Next Story

RELATED STORIES

Share it