Kerala

ലോകമേ തറവാട് പ്രദര്‍ശനം: മണ്ണില്‍ മെനഞ്ഞ പ്രകൃതിയുടെ നേര്‍കാഴ്ചയൊരുക്കി അരുണ്‍

തൃശ്ശൂര്‍ സ്വദേശി കെ എസ് അരുണ്‍ ആണ് ലോകമേ തറവാട് കാലപ്രദര്‍ശനത്തിന്റെ ഭാഗമായി പോര്‍ട്ട് മ്യൂസിയത്തില്‍ പ്രകൃതിയുടെ നേര്‍ക്കാഴ്ചയായുള്ള ഇന്‍സ്റ്റലേഷന്‍ ഒരുക്കിയിരിക്കുന്നത്.20 അടി നീളവും 15 അടി വീതിയും രണ്ടടി ഉയരവുമുള്ളതാണീ ഇന്‍സ്റ്റലേഷന്‍

ലോകമേ തറവാട് പ്രദര്‍ശനം: മണ്ണില്‍ മെനഞ്ഞ പ്രകൃതിയുടെ നേര്‍കാഴ്ചയൊരുക്കി അരുണ്‍
X

ആലപ്പുഴ: ചാണകവും ചുണ്ണാമ്പും വെട്ടു കല്ലും മണ്ണും ഉപയോഗിച്ച് ഒരു ഇന്‍സ്റ്റലേഷന്‍. തൃശ്ശൂര്‍ സ്വദേശി കെ എസ് അരുണ്‍ ആണ് ലോകമേ തറവാട് കാലപ്രദര്‍ശനത്തിന്റെ ഭാഗമായി പോര്‍ട്ട് മ്യൂസിയത്തില്‍ പ്രകൃതിയുടെ നേര്‍ക്കാഴ്ചയായുള്ള ഇന്‍സ്റ്റലേഷന്‍ ഒരുക്കിയിരിക്കുന്നത്.20 അടി നീളവും 15 അടി വീതിയും രണ്ടടി ഉയരവുമുള്ളതാണീ ഇന്‍സ്റ്റലേഷന്‍.

വെട്ടുകല്ലിലാണ് അടിഭാഗം ഒരുക്കിയിരിക്കുന്നത്. മുന്ന് കല്ലിന്റെ ഉയരത്തിലാണിത് കെട്ടിപ്പൊക്കിയത്. ഇതിനു മുകളിലായി ബറോഡയില്‍ നിന്നും ശേഖരിച്ച 51 ഓളം വരുന്ന വിവിധ നിറത്തിലുള്ള മണ്ണുകള്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന അയ്യായിരത്തോളം പുറ്റുകളുമുണ്ട്. വിവിധ നിറങ്ങളിലുള്ള പുറ്റുകളാണ് നിര്‍മിച്ചിരിക്കുന്നത്. പുറ്റുകള്‍ തയ്യാറാക്കുന്നതിന്റെ പകുതി ജോലികള്‍ ചെയ്തത് ഗുജറാത്തിലെ ബറോഡയിലായിരുന്നു. ആലപ്പുഴയില്‍ എത്തിയ ശേഷമാണ് ഇവയോരോന്നും കൂട്ടിച്ചേര്‍ത്തത്.

കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ഒരുപാട് പേര്‍ ചേര്‍ന്ന് അഞ്ചു മാസം കൊണ്ടാണീ ഇന്‍സ്റ്റല്ലേഷന്‍ പൂര്‍ത്തിയാക്കിയത്. പ്രകൃതിയെ തെല്ലും നോവിക്കാതെ പ്രകൃതിയോട് ഇണങ്ങി ജീവിക്കുക, നമ്മള്‍ കളയുന്ന ഓരോ വസ്തുവിലും കല ഉള്‍പ്പെട്ടിട്ടുണ്ട് തുടങ്ങിയവ വരച്ചുകാട്ടുന്നതാണീ ഇന്‍സ്റ്റലേഷന്‍. ഇന്‍സ്റ്റല്ലേഷനൊപ്പം വിവിധ മണ്ണിനങ്ങള്‍, കുന്നിക്കുരു, മഞ്ചാടി, തടി കഷ്ണങ്ങള്‍ തുടങ്ങി ഇവിടെ എത്തിയ ദിവസം മുതല്‍ പോര്‍ട്ട് മ്യൂസിയത്തിന്റേയും സമീപ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച വസ്തുക്കളും ഇന്‍സ്റ്റലേഷനൊപ്പം വെച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it