Kerala

സ്ഥാനാര്‍ഥി നിര്‍ണയം: സിപിഐ നേതൃയോഗങ്ങള്‍ നാളെ ആരംഭിക്കും

5, 6, 7 തീയതികളില്‍ ചേരുന്ന പാര്‍ട്ടി ദേശീയ സെക്രട്ടേറിയറ്റും എക്‌സിക്യൂട്ടീവും സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച അന്തിമ തീരുമാനം കൈകൊള്ളുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.

സ്ഥാനാര്‍ഥി നിര്‍ണയം: സിപിഐ നേതൃയോഗങ്ങള്‍ നാളെ ആരംഭിക്കും
X

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി് നിര്‍ണയവുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ നാളെ ആരംഭിക്കും. നാളെ ഉച്ചയ്ക്ക് 2.30ന് സംസ്ഥാന എക്‌സിക്യൂട്ടീവും തിങ്കളാഴ്ച രാവിലെ 10.30ന് സംസ്ഥാന കൗണ്‍സിലും തിരുവനന്തപുരത്ത് എംഎന്‍ സ്മാരകത്തില്‍ യോഗം ചേരും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഐ മല്‍സരിക്കുന്ന തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് മണ്ഡലങ്ങളിലേക്ക് ബന്ധപ്പെട്ട പാര്‍ട്ടി ജില്ലാ കൗണ്‍സിലുകള്‍ തയ്യാറാക്കിയ സ്ഥാനാര്‍ഥികളുടെ നിര്‍ദ്ദേശം സംസ്ഥാന എക്‌സിക്യൂട്ടീവും കൗണ്‍സിലും ചര്‍ച്ച ചെയ്യും. ഈമാസം 5, 6, 7 തീയതികളില്‍ ചേരുന്ന പാര്‍ട്ടി ദേശീയ സെക്രട്ടേറിയറ്റും എക്‌സിക്യൂട്ടീവും സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച അന്തിമ തീരുമാനം കൈകൊള്ളുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.

സ്ഥാനാര്‍ഥികളുടെ ആദ്യ സാധ്യതാപട്ടിക കഴിഞ്ഞ ദിവസമാണ് ജില്ലാ നേതൃത്വം സംസ്ഥാന സമിതിക്ക് കൈമാറിയത്. തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സി ദിവാകരന്‍ എംഎല്‍എ, ജില്ലാ സെക്രട്ടറി ജി ആര്‍ അനില്‍ എന്നിവരും തൃശൂരില്‍ സി എന്‍ ജയദേവന്‍, കെ പി രാജേന്ദ്രന്‍, രാജാജി മാത്യു തോമസ് എന്നിവരും പരിഗണനയിലുണ്ട്. മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറും വയനാട് സത്യന്‍ മൊകേരിയും സാധ്യതാ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. വയനാട് മണ്ഡലത്തില്‍ സി എന്‍ ചന്ദ്രന്‍, പി പി സുനീര്‍ എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ടെന്നാണ് സൂചന. മന്ത്രി വി എസ് സുനില്‍കുമാറിന്റെ പേരും തൃശൂരില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it