Kerala

കുവൈത്തില്‍നിന്ന് ചികില്‍സയ്ക്കായി നാട്ടിലേക്ക് പോയ മലയാളി നഴ്‌സ് നിര്യാതയായി

കുവൈത്തില്‍നിന്ന് ചികില്‍സയ്ക്കായി നാട്ടിലേക്ക് പോയ മലയാളി നഴ്‌സ് നിര്യാതയായി
X

കൊച്ചി: കുവൈത്തില്‍നിന്നും ചികില്‍സയ്ക്കായി നാട്ടിലേക്ക് പോയ മലയാളി നഴ്‌സ് നിര്യാതയായി. പത്തനംതിട്ട കൂടല്‍ നെടുമണ്‍കാവ് താവളത്തില്‍ കിഴക്കേതില്‍ ബിജു ഡാനിയേലിന്റെ ഭാര്യ ആശാ മാത്യു (39)ആണ് കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്.

ഇബ്ന്‍ സിന, അല്‍ നഫീസി ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റില്‍ സ്റ്റാഫ് നഴ്‌സ് ആയിരുന്നു. മക്കള്‍: ജോഹാന്‍, റബേക്ക. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് കൂടല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും.

Next Story

RELATED STORIES

Share it