Kerala

നിരീക്ഷണകേന്ദ്രത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു

ഇയാൾക്ക് കയറിൽ തൂക്കി മദ്യക്കുപ്പികൾ എത്തിച്ചുനൽകിയെന്ന് സംശയിക്കുന്ന രണ്ട് സുഹൃത്തുക്കളോട് നിരീക്ഷണത്തിലിരിക്കാൻ പോലിസ് നിർദേശിച്ചു.

നിരീക്ഷണകേന്ദ്രത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു
X

പത്തനംതിട്ട: നിരീക്ഷണകേന്ദ്രത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ദുബായിൽനിന്ന്‌ എത്തി നിരീക്ഷണകേന്ദ്രത്തിലായിരുന്ന യുവാവിനാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. തുടർന്ന് ഇയാൾക്ക് കയറിൽ തൂക്കി മദ്യക്കുപ്പികൾ എത്തിച്ചുനൽകിയെന്ന് സംശയിക്കുന്ന രണ്ട് സുഹൃത്തുക്കളോട് നിരീക്ഷണത്തിലിരിക്കാൻ പോലിസ് നിർദേശിച്ചു.

രണ്ടു ദിവസം മുമ്പാണ് യുവാവ് മദ്യപിച്ച് ബഹളം വെക്കുകയും മണിക്കൂറുകളോളം ഒരു മുറിയിൽ കയറി വാതിൽ അടച്ചിരിക്കുകയും ചെയ്തത്. ജനപ്രതിനിധികളും പോലിസും ചേർന്ന് അനുനയിപ്പിച്ചാണ് ഇയാഴെ പത്തനംതിട്ട ജില്ലാ ജനറൽ ആശുപത്രിയിലാക്കിയത്. ശനിയാഴ്ച ലഭിച്ച പരിശോധനാഫലത്തിലാണ് രോ​ഗം സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it