Kerala

കാലവര്‍ഷം: എസ്ഡിപിഐ നേതാക്കള്‍ ഇടമലയാര്‍ ഡാം സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി

161 മീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നാലാണ് ഇടമലയാര്‍ ഡാം തുറക്കുക.നിലവില്‍ 129 മീറ്റര്‍ ജലം മാത്രമാണ് ഡാമിലുള്ളത്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ലഭിക്കുന്ന മഴയെ ആശ്രയിച്ചാണ് ഡാമിലെ ജലനിരപ്പ് ഉയരുന്നത്. ഇപ്പോള്‍ നീരൊഴുക്ക് വളരെ കുറവാണ്. ജാഗ്രതയുടെ ഭാഗമായി മൂന്ന് മണിക്കൂര്‍ ഇടവേളകളില്‍ പരിശോധന നടത്തി സര്‍ക്കാറിന് റിപോര്‍ട്ട് നല്‍കുന്നുണ്ട്.ഭൂതത്താന്‍കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി വെള്ളം ഒഴുക്കിക്കളയുകയാണ്

കാലവര്‍ഷം: എസ്ഡിപിഐ നേതാക്കള്‍ ഇടമലയാര്‍ ഡാം സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി
X

കൊച്ചി: പ്രളയ രക്ഷാ പ്രവര്‍ത്തന മുന്നൊരുക്കത്തിന്റെ ഭാഗമായി എസ്ഡിപിഐ നേതാക്കള്‍ ഇടമലയാര്‍, ഭൂതത്താന്‍കെട്ട് ഡാമുകള്‍ സന്ദര്‍ശിച്ച് ഡാം സേഫ്റ്റി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.മണ്‍സൂണ്‍ കാലത്തെ ഡാം മാനേജ്‌മെന്റ് സംബന്ധിച്ചാണ് ചര്‍ച്ച നടത്തിയത്.161 മീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നാലാണ് ഇടമലയാര്‍ ഡാം തുറക്കുക.നിലവില്‍ 129 മീറ്റര്‍ ജലം മാത്രമാണ് ഡാമിലുള്ളത്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ലഭിക്കുന്ന മഴയെ ആശ്രയിച്ചാണ് ഡാമിലെ ജലനിരപ്പ് ഉയരുന്നത്. ഇപ്പോള്‍ നീരൊഴുക്ക് വളരെ കുറവാണ്. ജാഗ്രതയുടെ ഭാഗമായി മൂന്ന് മണിക്കൂര്‍ ഇടവേളകളില്‍ പരിശോധന നടത്തി സര്‍ക്കാറിന് റിപോര്‍ട്ട് നല്‍കുന്നുണ്ട്.



ഭൂതത്താന്‍കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി വെള്ളം ഒഴുക്കിക്കളയുകയാണ്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ സാധാരണയിലും രണ്ട് ശതമാനം അധിക മഴ ലഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അത് കൊണ്ട് ആശങ്കപ്പെടേണ്ടതില്ലെന്ന് ഉദ്യോസ്ഥര്‍ അറിയിച്ചു.പ്രളയ സാധ്യതാ മുന്നൊരുക്കവുമായി ബന്ധപ്പെട്ട റെസ്‌ക്യൂ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്.എസ്ഡിപിഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, അജ്മല്‍ കെ മുജീബ്, സുധീര്‍ ഏലൂക്കര, ബാബു വേങ്ങൂര്‍, ലത്തീഫ് കോമ്പാറ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദര്‍ശനം നടത്തിയത്. പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് എസ്ഡിപിഐ നേതാക്കള്‍ അറിയിച്ചു.



Next Story

RELATED STORIES

Share it