- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എല്ലാ തൊഴിലാളികളുടെയും പങ്ക് മഹത്തരം; മെയ്ദിനാശംസകള്‍ നേര്‍ന്ന് ആരോഗ്യമന്ത്രി
ക്ലീനിങ് തൊഴിലാളികള്‍, പാരാമെഡിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, നഴ്സുമാര്‍, ഡോക്ടര്‍മാര്‍, വൈറസിന്റെ വ്യാപനത്തെ തടയാന്‍ ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതുവഴി തേടുന്നവര്‍ എന്നിവരെ മന്ത്രി പ്രത്യേകം എടുത്ത് പറഞ്ഞു.
തിരുവനന്തപുരം: മെയ്ദിനാശംസകള്‍ നേര്‍ന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ തൊഴിലാളികളുടെയും പങ്ക് മഹത്തരമാണെന്നും ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ് നമ്മുടെ പോരാട്ടം മികച്ച രീതിയില്‍ മുന്നോട്ടു നയിക്കപ്പെടുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ആരോഗ്യമന്ത്രി തൊഴിലാളികള്‍ക്ക് മെയ്ദിനാശംസകള്‍ നേര്‍ന്നത്. കൊറോണയ്ക്ക് എതിരെയുളള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിരയില്‍ നില്‍ക്കുന്ന ക്ലീനിങ് തൊഴിലാളികള്‍, പാരാമെഡിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, നഴ്സുമാര്‍, ഡോക്ടര്‍മാര്‍, വൈറസിന്റെ വ്യാപനത്തെ തടയാന്‍ ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതുവഴി തേടുന്നവര്‍ എന്നിവരെ മന്ത്രി പ്രത്യേകം എടുത്ത് പറഞ്ഞു.
'ലോകത്തിലെ നാനാവിഭാഗം ജനങ്ങളും കൊറോണയ്ക്കെതിരെയുളള ഒന്നിച്ചുള്ള പോരാട്ടത്തിലാണ്. ലോകത്ത് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തന്നെ കേരളം ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിരുന്നു. നമ്മുടെ ഡോക്ടര്‍മാരും നേഴ്സുമാരും പാരാ മെഡിക്കല്‍ ജീവനക്കാരും ശുചീകരണത്തൊഴിലാളികളുമെല്ലാം ഈ പ്രതിരോധത്തിന്റെ ഭാഗമായി.'' എന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.'ഈ പ്രതിരോധത്തില്‍ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ തൊഴിലാളികളുടെയും പങ്ക് മഹത്തരമാണ്. ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ് നമ്മുടെ പോരാട്ടം മികച്ച രീതിയില്‍ മുന്നോട്ടു നയിക്കപ്പെടുന്നത്.'എന്നും മന്ത്രി പറഞ്ഞു.
ഇതിനിടയില്‍ ജോലിയും ജീവിത മാര്‍ഗവും നഷ്ടപ്പെട്ട നമ്മുടെ തൊഴിലാളികളോട് ഐക്യപ്പെടേണ്ടതുണ്ട്.കേരളം അതിന്റെ ഉത്തമ മാതൃക മുന്നോട്ട് വയ്ക്കുന്നുണ്ട്. കമ്മ്യൂണിറ്റി കിച്ചണ്‍ പോലുള്ള സംരംഭങ്ങളും, തരിശുനിലങ്ങളില്‍ കൃഷിയിറക്കലും, അവശ്യസാധനങ്ങളുടെ കിറ്റ് വിതരണവും, പല സംഘടനകളും നടത്തുന്ന സഹായങ്ങളും സേവനങ്ങളും എടുത്തുപറയേണ്ടതാണെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
RELATED STORIES
പി എസ് സി ഉദ്യോഗാര്‍ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി
5 Nov 2024 7:26 AM GMT'മുനമ്പത്തെ ഭൂമി വഖ്ഫ് തന്നെ, ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല';...
5 Nov 2024 6:48 AM GMTദീര്‍ഘദൂരയാത്രകള്‍ നടത്തി റീലുകളിലൂടെ പ്രശസ്തരായ വനിതാ പോലിസുകാര്‍...
5 Nov 2024 6:37 AM GMTകഷ്ടകാലം മാറാതെ നെയ്മര്‍; വീണ്ടും പരിക്ക്; ഒരു മാസം പുറത്ത്
5 Nov 2024 6:27 AM GMTനിര്‍മാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പുറത്താക്കി
5 Nov 2024 6:06 AM GMTകിങ് ഖാനെ കാണാന്‍ മന്നത്തിന് മുന്നില്‍ ആരാധകന് കാത്തുനിന്നത് 95...
5 Nov 2024 6:06 AM GMT