Kerala

തലസ്ഥാനത്ത് കുട്ടികളെ സഹായിക്കാന്‍ കൗണ്‍സലിങ് സംഘം സജ്ജമെന്ന് മേയര്‍

കുട്ടികളില്‍ സമ്മര്‍ദ്ദവും ആത്മഹത്യാ പ്രവണണതയും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി

തലസ്ഥാനത്ത് കുട്ടികളെ സഹായിക്കാന്‍ കൗണ്‍സലിങ്  സംഘം സജ്ജമെന്ന് മേയര്‍
X

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്ത് തിരുവനന്തപുരം നഗരത്തിലെ കുട്ടികളുടെയും കൗമാരക്കാരുടെയും മാനസിക സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് കൗണ്‍സലിങ് സംഘത്തെ സജ്ജമാക്കിയതായി മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു. കുട്ടികളില്‍ സമ്മര്‍ദ്ദവും ആത്മഹത്യാ പ്രവണണതയും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിലെ വിദഗ്ധര്‍ അടങ്ങുന്ന സംഘമാണ് കുട്ടികള്‍ക്ക് കൗണ്‍സലിങ്നല്‍കുക. ഫോണ്‍, വിഡീയോ കോള്‍ സംവിധാനങ്ങള്‍ ഇതിനായി ഉപയോഗിക്കും. സഹായം ആവശ്യമുള്ളവര്‍ക്ക് 8590036770 എന്ന നമ്പറിലേക്ക് വിളിക്കാം.

Next Story

RELATED STORIES

Share it