Kerala

വ്യാപാരികളുടെ കടയടപ്പ് ഫലം കണ്ടു; വാറ്റ് കുടിശ്ശിക നോട്ടീസ് അയക്കില്ല

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരം സംസ്ഥാനത്ത് പൂര്‍ണമായിരുന്നു

വ്യാപാരികളുടെ കടയടപ്പ് ഫലം കണ്ടു; വാറ്റ് കുടിശ്ശിക നോട്ടീസ് അയക്കില്ല
X

തിരുവനന്തപുരം: വാറ്റ് കുടിശിക ഈടാക്കാന്‍ ഇനി നോട്ടീസ് അയക്കില്ല. പിഴവ് കണ്ടെത്തിയതിനാല്‍ സോഫ്റ്റ്‌വെയര്‍ വഴി തയ്യാറാക്കി ഇതുവരെ അയച്ച നോട്ടീസുകള്‍ തിരികെവാങ്ങാനും സര്‍ക്കാര്‍ തീരുമാനിച്ചു. കട, വാഹന പരിശോധന വഴി നല്‍കിയ നോട്ടീസുകളില്‍ നടപടി തുടരും. വ്യാപാരികളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പിന്മാറ്റം. നോട്ടീസ് ലഭിച്ച പത്തനംതിട്ടയിലെ വ്യാപാരി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. അതേസമയം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരം സംസ്ഥാനത്ത് പൂര്‍ണമായിരുന്നു. വാറ്റ് കുടിശ്ശികയുടെ പേരില്‍ വ്യാപാരികളെ പീഡിപ്പിക്കുന്നു, പ്രളയ സെസ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്.




Next Story

RELATED STORIES

Share it