Kerala

കെഎസ്ആർടിസി മിന്നൽ പണിമുടക്ക്: നിയമസഭയിൽ ബഹളം; പ്രതിപക്ഷം ഇറങ്ങിപ്പോയി

ഇത്ര ഗൗരവമേറിയ വിഷയം സഭയുടെ പിന്‍നിരയിരിക്കുന്ന എം വിന്‍സെന്‍റ് എന്തിനാണ് ഉന്നയിച്ചതെന്ന് മന്ത്രി കടകംപള്ളി ചോദിച്ചതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. മന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

കെഎസ്ആർടിസി മിന്നൽ പണിമുടക്ക്: നിയമസഭയിൽ ബഹളം; പ്രതിപക്ഷം ഇറങ്ങിപ്പോയി
X

​തിരു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി മി​ന്ന​ൽ പ​ണി​മു​ട​ക്കി​നി​ടെ തിരുവനന്തപുരത്ത് യാ​ത്ര​ക്കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വത്തിൽ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. സംഭവത്തിന് ഉ​ത്ത​ര​വാ​ദി മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്ന് ഉന്നയിച്ച പ്ര​തി​പ​ക്ഷം, ഈ വി​ഷ​യം സഭയിൽ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എം ​വി​ൻ​സെ​ന്‍റാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ നിര്‍ത്തിയിട്ട് സമരം നടത്തിയ ജീവനക്കാര്‍ക്കെതിരെ എസ്മ പ്രകാരം കേസെടുത്തെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മറുപടി നൽകി. ഗതാഗതമന്ത്രിയുടെ അഭാവത്തിലാണ് കടകംപള്ളി മറുപടി നല്‍കിയത്. എന്നാല്‍ ഇത്ര ഗൗരവമേറിയ വിഷയം സഭയുടെ പിന്‍നിരയിരിക്കുന്ന എം വിന്‍സെന്‍റ് എന്തിനാണ് ഉന്നയിച്ചതെന്ന് മന്ത്രി കടകംപള്ളി ചോദിച്ചതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. മന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

സ​മ​ര​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ കി​ട്ടാ​തെ​യാ​ണ് യാ​ത്ര​ക്കാ​ര​നാ​യ സു​രേ​ന്ദ്ര​ൻ മ​രി​ച്ച​തെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. നാ​ലു മ​ണി​ക്കൂ​റോ​ളം സ​മ​രം ന​ട​ത്തി​യി​ട്ടും ജീ​വ​ന​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ സ​ർ​ക്കാ​റി​ന് സാ​ധി​ച്ചി​ല്ലെ​ന്നും വി​ൻ​സെ​ന്‍റ് വി​മ​ർ​ശി​ച്ചു. യാ​ത്ര​ക്കാ​ര​ന്‍റെ മ​ര​ണ​ത്തി​ൽ ഉ​ത്ത​ര​വാ​ദി മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ലയും ആ​രോ​പി​ച്ചു. കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രും പോ​ലി​സും ചേ​ർ​ന്ന് മ​ണി​ക്കൂ​റുക​ളാ​ണ് ജ​ന​ങ്ങ​ളെ ബ​ന്ദി​ക​ളാ​ക്കി​യ​ത്. ഗൗ​ര​വ​മാ​യ ഈ ​സം​ഭ​വ​ത്തെ മു​ഖ്യ​മ​ന്ത്രി ലാ​ഘ​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കെഎസ്ആര്‍ടിസി സമരത്തിനെതിരെ ശക്തമായ ആരോപണങ്ങളാണ് പ്രതിപക്ഷം സഭയിലുന്നയിച്ചത്. സംഘർഷം തുടങ്ങിയത് കെഎസ്ആർടിസി ജീവനക്കാരാണെന്ന് അടിയന്തര പ്രമേയത്തിന് മറുപടിയായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Next Story

RELATED STORIES

Share it